താന്‍ എപ്പോഴും കടപ്പെട്ടിരിക്കുന്നത് തന്റെ പ്രേക്ഷകരോടാണെന്ന് സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ ജുമാന ദ എഡിറ്റോറിയല്‍ അഭിമുഖത്തില്‍ പറഞ്ഞു. നമ്മള്‍ക്ക് വ്യക്തതയില്ലാതെ ഒരു കാര്യത്തിലും തീരുമാനം എടുക്കരുത്. അത് പലരീതിയിലും നമ്മളെ അബദ്ധങ്ങളില്‍ ചാടിക്കുമെന്നും ജുമാന ‘ദിസ് ഈസ് മൈ സ്റ്റോറി’യില്‍ പറഞ്ഞു.

ആള്‍ക്കാരെ സന്തോഷിപ്പിക്കാനാണ് സോഷ്യല്‍ മീഡിയയിലൂടെ ആണെങ്കിലും ശ്രമിക്കുന്നത്. എനിക്ക് ഒരുകാലത്ത് ഐഎഎസ് ആവണമെന്ന് താത്പര്യമുണ്ടായിരുന്നു. പക്ഷെ ഡിഗ്രി പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് സോഷ്യല്‍ മീഡിയയില്‍ സജീവമായത്. സുഹൃത്താണ് ഇങ്ങനെ ചെയ്തൂകൂടെ എന്ന് ചോദിച്ച് തനിക്ക് ഇത് ആദ്യം പരിചയപ്പെടുത്തി തന്നത്.

നാട് കണ്ണൂര്‍ ആണ്. പക്ഷെ വളര്‍ന്നത് അബുദാബിയിലാണ്. വളരെ സാധാരണമായ ഒരു ജീവിതമാണ് ഞങ്ങള്‍ക്കും ഉണ്ടായിരുന്നത്. എല്ലാ വ്യാഴാചയും പുറത്ത് പോവും വെള്ളി, ശനി ലീവ് ആണ്. അങ്ങനെ ഒരു എല്ലാ കുടുംബങ്ങളെ പോലെ ആണ് വളര്‍ന്നത്. അവധിക്കാലത്താണ് ഇന്ത്യയില്‍ തിരിച്ച് വരാറുള്ളത്. ഇവിടെ നാട്ടില്‍ സുഹൃത്തുക്കളും കുടുംബക്കാരുമൊക്കെ നമ്മളെ കാത്ത് ഇരിക്കുന്നുണ്ടാവുമല്ലോ. കണ്ണൂരിന്ന് ആയതുകൊണ്ട് തന്നെ ഭക്ഷണം ഭയങ്കര ഇഷ്ടമാണെന്നും ജുമാന പറയുന്നു.
ഞാന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്ന കാലത്ത് അധികം മത്സരം ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ എന്ത് പോസ്റ്റ് ചെയ്താലും വൈറല്‍ ആവുമായിരുന്നു. ഫോളോവേഴ്സിന്റെ എണ്ണം കൂടുന്നത് കാണാന്‍ രസമാണ്. ഞാന്‍ തന്നെ ഞെട്ടിപോയിട്ടുണ്ട്.
ഒരു ബ്രാന്‍ഡുമായി സഹകരിക്കുമ്പോഴും എന്റെ മൂല്യങ്ങളുമായി ചേര്‍ന്നു പോകുന്നതാണെന്ന് ഉറപ്പിക്കാറുണ്ട്. അല്ലാതെയുള്ള ഒന്നും സ്വീകരിക്കാറില്ല. എന്ത് പ്രശ്നം ഉണ്ടെങ്കിലും എനിക്ക് എന്റെ സഹോദരിയെ വിളിക്കാന്‍ സാധിക്കും. എന്റെ ബെസ്റ്റ് ഫ്രണ്ട് എന്ന് പറയുന്നതും സഹോദരിയാണ്.
സോഷ്യല്‍ മീഡിയയിലെ മത്സരത്തെക്കുറിച്ചും താന്‍ സോഷ്യല്‍ മീഡിയയില്‍ ചുവടുറപ്പിച്ചതിനെക്കുറിച്ചും ഒക്കെ ജുമാന ദിസ് ഈ മൈ സ്റ്റോറിയില്‍ മനസ് തുറക്കുന്നുണ്ട്.
