എഡിറ്റോറിയലിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമായ അരുണ്‍ രാഘവന് ഹരികഥ പുരസ്‌കാരം. കൊവിഡ് കാലത്തെ മികച്ച മാധ്യമ പ്രവര്‍ത്തനത്തിനാണ് പുരസ്‌കാരം.
മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ കൂടി പുരസ്‌കാരത്തിന് അര്‍ഹരായിട്ടുണ്ട്. എംസിഎ നാസര്‍, സാദിഖ് കാവില്‍, റാഷിദ് പൂമാടം എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായ മറ്റു മാധ്യമപ്രവര്‍ത്തകര്‍.
നവംബര്‍ നാലിന് വൈകിട്ട് 4.30ന് ഷാര്‍ജ രാജ്യാന്തര പുസ്തക മേളയിലെ ബോള്‍ റൂമില്‍ നടക്കുന്ന ആര്‍ ഹരികുമാര്‍ എഴുതിയ ‘ഹരികഥ’-ലോഹം കൊണ്ട് ഒരു ലോകം നിര്‍മിച്ച കഥയുടെ പ്രകാശന ചടങ്ങില്‍ വെച്ചായിരിക്കും പുരസ്‌കാരങ്ങള്‍ സമ്മാനിക്കുക. ചലച്ചിത്ര സംവിധായകന്‍ കമല്‍, നടന്‍ സൈജു കുറുപ്പ്, കവിയും ഗാന രചയിതാവുമായ കെ ജയകുമാര്‍, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ പുരസ്‌കാരം സമ്മാനിക്കും. ചടങ്ങില്‍ ഉന്നത ഉദ്യോഗസ്ഥരും സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖരും സംബന്ധിക്കും.