നമ്മുടെ ശബ്ദം ആളുകള്‍ക്ക് സന്തോഷം നല്കുന്നു എന്ന് അറിയുന്നതില്‍ പരം സന്തോഷമില്ലെന്ന് ഗോള്‍ഡ് എഫ്.എം റേഡിയോ ജോക്കിയായ വൈശാഖ് സോമരാജന് എഡിറ്റോറിയലിനോട്. ഇപ്പോഴാണ് സോഷ്യല്‍ മീഡിയ ഉള്ളതുകൊണ്ട് ആളുകള്‍ നമ്മളെ കാണുന്നത്. സോഷ്യല്‍ മീഡിയ ആക്ടീവ് അല്ലാതിരുന്ന കാലത്ത് ആളുകള്‍ നമ്മുടെ ശബ്ദം മാത്രമാണ് കേള്‍ക്കുന്നത്.
ഒരു കാലത്ത് ഇന്ട്രോവേര്ട്ട് ആയിരുന്നു. കോളേജ് കാലമാണ് എല്ലാത്തിനും സഹായിച്ചത്. ആ കാലത്ത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമായിരുന്നു. ആര്‍ട്സ് ക്ലബ് സെക്രട്ടറിയായിരുന്നു. അതെല്ലാം സംസാരിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടെന്നും എഡിറ്റോറിയലിലെ ദിസ് ഈസ് മൈ സ്റ്റോറിയില്‍ വൈശാഖ് പറഞ്ഞു.
എന്റെ വീട്ടില്‍ എപ്പോഴും റേഡിയോ വെക്കും. അച്ഛന് എപ്പോഴും റേഡിയോ കേള്‍ക്കുമായിരുന്നു. എന്റെ പിറന്നാളിന് കിട്ടിയ എക്കാലത്തെയും മികച്ച സമ്മാനം എന്ന് പറയുന്നത് ഗോള്‍ഡ് എഫ്എമ്മിലേക്ക് എനിക്ക് കിട്ടിയ അപ്പോയിന്റ്മെന്റ് ലെറ്റര്‍ ആണ്.
നാട്ടിലെ പോലെ അല്ല, ഇവിടെ എല്ലാവരും റേഡിയോയിലാണ് ജീവിക്കുന്നത്. യുഎഇയിലെ ട്രാഫിക്ക് ഒരു അനുഗ്രഹമാണെന്ന് പറയുന്നത് ആര്.ജെകള്‍ മാത്രമായിരിക്കും.
എ ആര് റഹ്മാന്റെ ഇന്റര്‍വ്യൂ എടുക്കാന്‍ പോയിരുന്നു. അത് ഒരു സ്വകാര്യ പരിപാടിയായിരുന്നു. എനിക്ക് നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. പക്ഷെ റഹ്മാന് നല്ല കൂളായിരുന്ന വ്യക്തിയായിരുന്നു. അദ്ദേഹവും മലയാളത്തില്‍ ഒക്കെ സംസാരിച്ചു. ആ സമയത്ത് മലയന്കുഞ്ഞിനെക്കുറിച്ചൊക്കെ സംസാരിച്ചതെന്നും വൈശാഖ് പങ്കുവെച്ചു.
കുടുംബം, ജീവിതം, ഭാവി ജീവിതം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചൊക്കെ വൈശാഖ് അഭിമുഖത്തില്‍ പങ്കുവെച്ചു.