ദുബായ്: ഉദ്ഘാടനം ചെയ്യും മുൻപ് യുഎഇയിൽ ആദ്യത്തെ ആഡംബര ഫ്ലാറ്റ് സമുച്ചയത്തിൻ്റെ എഴുപത് ശതമാനം അപ്പാർട്ട്മെൻറുകളും വിറ്റഴിച്ച് കോൺഫിഡൻറ് ഗ്രൂപ്പ്. അത്യാഢംബര ശൈലിയിൽ ദുബായുടെ ഹൃദയഭാഗത്ത് നിർമിച്ച കോൺഫിഡന്റ് ലാൻകാസ്റ്റർ ഉപഭോക്താക്കൾക്ക് ഉന്നതനിലവാരത്തിലുള്ള ജീവിതം ഉറപ്പാക്കുമെന്ന് കോൺഫിഡൻ്റ് ഗ്രൂപ്പ് ചെയർമാൻ ഡോ.റോയ് പറഞ്ഞു. ഡോ.റോയിയും മകനും കോൺഫിഡൻറ് ഗ്രൂപ്പ് യുഎഇ വിഭാഗം മേധാവിയുമായ രോഹിത് റോയിയും ചേർന്നാണ് ലാൻകാസ്റ്റർ അനാച്ഛാദനം ചെയ്തത്.
കഴിഞ്ഞ 18 വർഷമായി കേരളത്തിലേയും കർണാടകയിലേയും മുൻനിര ബിൽഡറായി തുടരുന്ന കോൺഫിഡൻ്റ് ഗ്രൂപ്പ് ഈ വർഷം യുഎഇയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുകയാണ്. ഇതുവരെ 203-ലേറെ പ്രൊജക്ടുകളിലൂടെ 15,000-ത്തിലധികം സംതൃപ്തരായ ഉപഭോക്താക്കളെ നേടാൻ കോൺഫിഡൻ്റ് ഗ്രൂപ്പിന് സാധിച്ചിട്ടുണ്ട്.
11 മാസത്തെ റെക്കോർഡ് കാലാവധിയിലാണ് ദുബായിലെ കോൺഫിഡൻ്റ് ലാൻകാസ്റ്റർ പൂർത്തീകരിച്ചത്. 2024 മാർച്ച് 4 ന് ദുബായ് ഷെയ്ഖ് സായിദ് റോഡിലെ ഫെയർമോണ്ട് തിയേറ്ററിൽ വച്ചു നടന്ന ചടങ്ങിൽ ഡോ. സി. ജെ റോയി, രോഹിത് റോയിയുടേയും എഞ്ചിനീയർ ശ്രീ വലീദ് സലാഹയുടേയും മറ്റു വിശിഷ്ടതിഥികളുടെയും സാനിധ്യത്തിലാണ് ലാൻകാസ്റ്റർ അനാച്ഛാദനം ചെയ്തത്.
കോൺഫിഡന്റ് ലാൻകാസ്റ്ററിലെ താമസക്കാർക്ക് മുഴുവൻ സമയ സുരക്ഷ,സ്വകാര്യ പാർക്കിംഗ്,നീന്തൽക്കുളങ്ങൾ, ജിമ്മുകൾ,സ്പാ സെന്ററുകൾ,സിനിമ,പാർട്ടി റൂമുകൾ, ബാർബിക്യൂ ഏരിയ, ഇൻഡോർ ഗെയിമുകൾ എന്നിങ്ങൻെ നിരവധി ആകർഷകമായി സൗകര്യങ്ങൾ ലഭ്യമാണ്. കൂടാതെ ദുബായ് ഇന്റർനാഷണൽ എയർപോർട്ട്, ഡൗൺടൗൺ,ബുർജ് ഖലീഫ, മെയ്ഡാൻ,സിറ്റി സെന്റർ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്ക് ലാൻകാസ്റ്ററിൽ നിന്നും എളുപ്പം എത്തിച്ചേരാനാവും.
11 മാസം കൊണ്ട് പ്രൊജക്ട് പൂർത്തിയാക്കിയത് കൂടാതെ ഇതിനോടകം 70 ശതമാനം ഫ്ളാറ്റുകളും വിറ്റൊഴിക്കാനായി എന്നത് കോൺഫിഡൻ്റ് ഗ്രൂപ്പിന് നേട്ടമായി. സ്റ്റുഡിയോ, 1,2 ബെഡ്റൂം എന്നിങ്ങനെ വ്യത്യസ്ത നിലവാരത്തിലും സൗകര്യത്തിലും 81 ബ്രാൻഡഡ് അപ്പാർട്മെന്റുകളാണ് കോൺഫിഡന്റ് ലാൻകാസ്റ്റർ വാഗ്ദാനം ചെയുന്നത്.
യുഎഇയിലെ പ്രശസ്ത എഞ്ചിനീയർ വലീദ് സാലാഹയുടെ നേതൃത്വത്തിലുള്ള വിഷൻ കൺസ്ട്രക്ഷൻസിൻ്റെ പങ്കാളിത്തത്തോടെയാണ്കോ ൺഫിഡൻ്റ് ലങ്കാസ്റ്ററിൻ്റെ നിർമ്മാണം പൂർത്തിയാക്കിയത്. ആഗോള മാനദണ്ഡങ്ങൾ പ്രകാരമുള്ള ഗുണനിലവാരം ഉറപ്പാക്കി കൊണ്ടാണ് കോൺഫിഡൻ്റ് ഗ്രൂപ്പ് പ്രൊജക്ട് പൂർത്തിയാക്കിയിട്ടുള്ളത്.
രോഹിത് റോയിയുടെ നേതൃത്വത്തിൽ, സ്ഥാപകനും ചെയർമാനുമായ ഡോ.റോയിയുടെ പിന്തുണയോടെ നയിക്കപ്പെടുന്ന കോൺഫിഡന്റ് ഗ്രൂപ്പ് ദുബായിലെ ആദ്യ പ്രൊജക്റ്റായ ലാൻഡ്കാസ്റ്ററിനു ശേഷം മൂന്ന് പുതിയ പദ്ധതികൾ കൂടി ഉടൻ പ്രഖ്യാപിക്കും.
കോൺഫിഡന്റ് ഗ്രൂപ്പിനെയും അതിന്റെ പദ്ധതികളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ദയവായി www.confident-group.ae സന്ദർശിക്കുക അല്ലെങ്കിൽ ഈ നമ്പറിൽ +971-56 600 0780 ബന്ധപ്പെടുക.