ദുബായ്: പെരുന്നാൾ കളറാക്കാൻ സർവസന്നാഹങ്ങളുമായി പ്രവാസികളുടെ പ്രിയപ്പെട്ട കാർഗോ കമ്പനി എബിസി കാർഗോ. മുൻവർഷങ്ങളെ അപേക്ഷിച്ച് കാർഗോ സർവീസിന്റെ ജിസിസിയിലെ എല്ലാ ബ്രാഞ്ചുകളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നതെന്ന് മാനേജ് മെന്റ് അറിയിച്ചു. തിരക്കേറിയതോടെ ഉപഭോക്താക്കളുടെ പ്രത്യേക ആവശ്യം പരിഗണിച്ച് നോമ്പുകാലത്ത് രാത്രി വൈകിയും എബിസി കാർഗോ പ്രവർത്തിക്കുന്നുണ്ട്.
മിതമായ നിരക്കിൽ ലോകത്തിന്റെ വിവിധ കോണുകളിലേക്ക് സാധനങ്ങൾ എത്തിച്ചു കൊടുക്കാൻ എല്ലാ സംവിധാനങ്ങളും എബിസി കാർഗോയിൽ ഒരുക്കിയിട്ടുണ്ട്. വിപുലമായ വാഹന സന്നാഹങ്ങളും ആയിരക്കണക്കിന് ജീവനക്കാരുടെ മുഴുവൻ സമയ സേവനും സ്വന്തം ക്ലിയറൻസ് സംവിധാനങ്ങളുമടക്കമാണ് എബിസി കാർഗോ ജനങ്ങളിലേക്ക് എത്തുന്നത്.
മികച്ച സേവനത്തിനുള്ള നിരവധി അന്താരാഷ്ട്ര അവാർഡുകൾ സ്വന്തമാക്കിയ എബിസി കാർഗോ ജീവകാരുണ്യ മേഖലയിലും സജീവസാന്നിധ്യമാണ്. പ്രവാസലോകത്ത് ആഴത്തിൽ വേരിറക്കിയ കാർഗോ സ്ഥാപനത്തിന് ജനങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്