എഡിറ്റോറിയലിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തുന്ന എബിസി കാര്‍ഗോ മാംഗല്യത്തിലൂടെ ജീവിതം വഴിമുട്ടിപ്പോയ നിര്‍ധന കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ പുതിയ ജീവിതത്തിലേക്ക് കാലെടുത്തു വെക്കുകയാണ്. എറണാകുളം പാടിവട്ടം അസീസിയ കണ്വെന്ഷന് സെന്ററില്‍ വെച്ച് ഒക്ടോബര്‍ 21 ശനിയാഴ്ച പകൽ 11 മണിക്കാണ് പരിപാടി ആരംഭിക്കുക.
സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന് മുഖ്യാതിഥിയാകുന്ന പരിപാടിയില്‍ തെരഞ്ഞെടുക്കപ്പെട്ട പെൺകുട്ടികളുടെ വിവാഹവും സഹായ വിതരണവും നടക്കും. ചലച്ചിത്രംസംവിധായകന് കമലിന്റെ അധ്യക്ഷതയില്‍, എഴുത്തുകാരന് ബെന്യാമിന്, ഖത്തറിലെ പ്രമുഖ ഇ.എന്‍.ടി സര്‍ജനും സംരംഭകനും പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവുമായ ഡോ. മോഹന്‍ തോമസ്, ഖലീജ് ടൈംസ് മാനേജിംഗ് എഡിറ്റര്‍ ഐസക് ജോണ്‍ പട്ടാണിപറമ്പില്‍, എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ ഷെമി, മാംഗല്യം കോഡിനേറ്ററും ആരോഗ്യപ്രവര്‍ത്തകയുമായ താഹിറ കല്ലുമുറിക്കല്‍ എന്നിവരടങ്ങിയ ജൂറി ടീം അംഗങ്ങളാണ് തെരഞ്ഞെടുത്ത അപേക്ഷകൾക്ക് അംഗീകാരം നൽകിയത്.