വാഷിംങ്ടൺ : അമേരിക്കയിലെ ബാർട്ടിമോറിൽ ചരക്കുകപ്പൽ ഇടിച്ച് പാലം തകർന്ന സംഭവത്തിൽ കപ്പലിലെ ഇന്ത്യൻ ജീവനക്കാർക്കെതിരെ വംശീയ അധിക്ഷേപവുമായി കാർട്ടൂൺ. അമേരിക്കൻ കോമിക്സായ ഫോക്സ്ഫോർഡാണ് ഇന്ത്യൻ ജീവന്കകാരെ അപമാനിക്കുന്ന കാർട്ടൂൺ പുറത്തിറക്കിയത്. അർധനഗ്നരായി തലപ്പാവ് വച്ച് കൺട്രോൾ റൂമിൽ ഭയന്ന് നിൽക്കുന്നതായാണ് ജീവനക്കാരെ ചിത്രീകരിച്ചിരിക്കുന്നത്
അപകടത്തിന് മുൻപ് കപ്പലിലെ അവസാന റെക്കോർഡിഗ് എന്ന പേരിലാണ് കാർട്ടൂൺ പുറത്തിറക്കിയിരിക്കുന്നത്. കപ്പലിനുള്ളിൽ ചെളിവെള്ളത്തിൽ നിൽക്കുന്ന ജീവനക്കാർ പരസ്പരം അസഭ്യം പറയുന്നതും കേൾക്കാം. ജീനക്കാരുടെ സമയോചിത ഇടപെടലിനെ അഭിനന്ദിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും മേരിലാൻഡ് ഗവർണർ വെസ് മൂർ തുടങ്ങിയവർ രംഗത്ത് വന്നിരുന്നു.
ബുധനാഴ്ചയാണ് ബാർട്ടിമേറിൽ ദാലി എന്ന ചരക്കുകപ്പൽ ഫ്രാൻസിസ് കീ പാലം തകർത്തത്. പാലക്കാട് സ്വദേശി രാജേഷ് ഉണ്ണിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് കപ്പൽ മാനേജ് ചെയ്തിരുന്നത്. കപ്പലിന്റെ നിയന്ത്രണം നൽ്ടമായ ഉടൻ തന്നെ ജീവനക്കാർ അടിയന്തര ഇടപെടൽ നടത്തുകയും പാലത്തിലൂടെയുള്ള ഗതാഗതം ഒഴിവാക്കുകയും ചെയ്തിരുന്നു. രണ്ട് കപ്പിത്താന്മാരുൾപ്പെടെ കപ്പലിലെ 22 ജീവനക്കാരും ഇന്ത്യക്കാരായിരുന്നു