3 മിനിട്ട് 43 സെക്കന്റിൽ രണ്ടര വയസുകാരൻ നൂഹ് സമാൻ തിരിച്ചറിഞ്ഞത് നൂറിൽപരം വ്യത്യസ്ഥയിനം ജീവികളെയാണ്. ചുറ്രുപാടുമുള്ള കാര്യങ്ങൾ മനസിലാക്കാൻ തുടങ്ങിയപ്പോൾ മുതൽ മാതാപിതാക്കൾ നൽകിയ ചിട്ടയായ പരിശീലനമാണ് പിച്ച വച്ച് നടക്കുന്ന പ്രായത്തിൽ നൂഹ് സമാനെ ആരും കൊതിക്കുന്ന നേട്ടത്തിലേക്ക് എത്തിച്ചത്.
3 മിനിട്ട് 43 സെക്കന്റ് സമയത്തിനുള്ളിൽ കുഞ്ഞ് നൂഹ് തിരിച്ചറിഞ്ഞത് 24 പക്ഷികൾ, 10 വളർത്തുമൃഗങ്ങൾ, 7 പ്രാണികൾ, 25 കടൽ ജീവികൾ , 30 വന്യമൃഗങ്ങൾ , 6 ദിനോസറുകൾ എന്നിവ അടങ്ങുന്ന ജീവിവർഗങ്ങളെയാണ്. ഷാർജയിൽ ജോലിചെയ്യുന്ന മലപ്പുറം മാറഞ്ചേരി സ്വദേശി സജീൽ അലിയുടെയും ശരീഫ തസ്നീമിന്റെയും മകനാണ് നൂഹ് സമാൻ