ദുബായ്: യുഎഇയിൽ വീണ്ടും അസ്ഥിര കാലാവസ്ഥാ മുന്നറിയിപ്പ്. മാർച്ച് 24 ഞായറാഴ്ച മുതൽ 3 ദിവസത്തേക്കാണ് ജാഗ്രതാ നിർദേശം പുറത്തിറക്കിയിരിക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ മഴ ശമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊടിക്കാറ്റ് മൂലം റോഡിലെ ദൃശ്യത കുറവായിരിക്കുമെന്നും ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
മാർച്ച് അവസാന പത്ത് ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ന്യൂനമർദത്തിന്റെ ഫലമായി കടലിൽ ശക്തമായ തിരമാലകൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്.