ഈ നോമ്പുകാലം ലോകസമാധനത്തിന് വേണ്ടിയാകട്ടെ. അബുദാബിയിൽ ഒത്തുചേർന്ന് യുഎഇയുടെ ഭരണാധികാരികൾ ലോകനന്മക്കായി നോമ്പുതുറന്നു. യുഎഇ പ്രസിഡന്റ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ക്ഷണം സ്വീകരിച്ച് ഐക്യ എമിറേറ്റുകളിലെ ഭരണാധികാരികൾ ഒത്തൊരുമിച്ച് ആഥിത്യം സ്വീകരിച്ചു .ഒത്തൊരുമിച്ച് മാതൃരാജ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്ന മനോഹരമായ ഇഫ്താർ രാത്രിയാണ് കടന്ന് പോയതെന്ന് യുഎഇ പ്രസിഡന്റ് സമൂഹമാധ്യമങ്ങളിൽ കുറിച്ചുവൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, ഫുജൈറ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി,റാസ് അൽ ഖൈമ ഭരണാധികാരി ഷെയ്ഖ് സൌദ് ബിൻ സഖർ അൽ ഖാസിമി, അജ്മാൻ ഭരണാധികാരി ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി എന്നിവർ ഇഫ്താറിൽ സംബന്ധിച്ചുയുഎഇയിലെയും ലോകമെമ്പാടുമുള്ള ജനങ്ങൾക്കും സമാധാനവും ക്ഷേമവുമുണ്ടാകണമേയെന്ന പ്രാർത്ഥനയാണ് ഇഫ്താറിന്റെ സന്ദേശമെന്നും യുഎഇ പ്രസിഡന്റ് പറഞ്ഞു. വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ്,ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ,ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ,അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ്,ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും ഇഫ്താറിന്റെ ഭാഗമായി