അബുദാബി: കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ വിൽപ്പനയ്ക്ക് വച്ച സൂപ്പർമാർക്കറ്റ് പൂട്ടി ഭക്ഷ്യവകുപ്പ്. അബുദാബി അൽ ഖാലിദിയയിൽ പ്രവർത്തിച്ചു വന്ന സേവ് വേ സൂപ്പർ മാർക്കറ്റാണ് അധികാരികൾ അടപ്പിച്ചത്.ഭക്ഷ്യവകുപ്പ് നിർദേശങ്ങൾ പാലിക്കാതെയാണ് സൂപ്പർമാർക്കറ്റിൽ ഉത്പന്നങ്ങൾ പ്രദർശിപ്പിച്ചിരുന്നതെന്നും അധികൃതർ അറിയിച്ചു പ്രശനങ്ങൾ പരിഹരിക്കുന്നത് വരെ സൂപ്പർമാർക്കറ്റ് പ്രവർത്തിപ്പിക്കാൻ അനുവദിക്കില്ലെന്ന് അബുദാബി അഗ്രിക്കൾച്ചറൽ & ഫുഡ് സേഫ്റ്റി അതോറിറ്റി വ്യക്തമാക്കി.
പരിശോധനയിൽ വൃത്തിബീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന രണ്ട് അറവുശാലകൾകൂടി അധികൃതർ പൂട്ടി. തുടർച്ചയായി മുന്നറിയിപ്പ് നൽകിയിട്ടും വീഴ്ച വരുത്തിയ അറവുശാലകൾക്കാണ് ഫുഡ് സേഫ്റ്റി വകുപ്പ് താഴിട്ടത്. പൊതുജനാരോഗ്യത്തിന് ഹാനികരമാകും വിധം ഭക്ഷ്യ വസ്തുക്കൾ വിൽപ്പന നടത്താതിരിക്കാൻ മാതൃകാപരമായ പ്രവർത്തനമാണ് അതോറിറ്റിയുടെ ഭാഗത്ത് നിന്നും നടത്തുന്നത്.