ആലപ്പുഴ: സർക്കാർ ജീവനക്കാർക്കിടയിലെ അഴിമതിക്കാർക്കെതിരെ ആഞ്ഞടിച്ച് ഫിഷറീസ് – സാംസ്കാരി മന്ത്രി സജി ചെറിയാൻ. ന്യായമായ ശമ്പളം സർക്കാർ ജീവനക്കാർക്ക് നൽകുന്നുണ്ടെന്നും പിന്നെന്തിനാണ് ആളുകളിൽ നിന്നും നക്കാപ്പിച്ച വാങ്ങുന്നതെന്നും സജി ചെറിയാൻ ചോദിച്ചു. ചേർത്തലയിൽ ചേർത്തലയിൽ താലൂക്ക് തല പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു സജി ചെറിയാൻ.
ആളുകളെ ദ്രോഹിച്ച് ഇങ്ങനെ വാങ്ങുന്ന പണം ആർക്കും ഗുണം ചെയ്യില്ല. ഇങ്ങനെ സമ്പാദിക്കുന്നത് അനുഭവിക്കാനുമാവില്ല. അവസാനം ആരും
തിരിഞ്ഞു നോക്കാനില്ലാതെ വരും. കണ്ണീരിന്റെ പണമായതിനാൽ മക്കൾ കൂടി അനുഭവിക്കേണ്ടിവരും. വരും തലമുറ കണ്ണീർ കുടിക്കും. നേരത്തെ കൈക്കൂലി വാങ്ങിയവർ ഇതു കേട്ട് തിരികെക്കൊടുക്കാൻ പോകേണ്ടെന്നും ആ പാപത്തിന് പകരം കൂടുതൽ ജോലി ചെയ്ത് മറ്റുള്ളവർക്ക് സഹായം ചെയ്താൽ മതിയെന്നും മന്ത്രി പറഞ്ഞു.