അജ്മാൻ: കഴിഞ്ഞ പതിനാല് വർഷങ്ങളായി മുടക്കമില്ലാതെ അജ്മാനിലെ മലയാളികൾ നടത്തി വരുന്ന തിരുവപ്പന മഹോത്സവം ഇത്തവണയും ഭക്തിസാന്ദ്രമായി സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഏപ്രിൽ 27,28 തീയതികളിൽ അജ്മാൻ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ വച്ച് പതിനഞ്ചാമത് തിരുവപ്പന മഹോത്സവം നടക്കും
കണ്ണൂരിൽ നിന്ന് എത്തുന്ന പത്തിലേറെ തെയ്യം കലാകാരന്മാരാണ് തിരുവപ്പന മഹോത്സവത്തിന്റെ മുഖ്യ ആകർഷണം. പതിനയ്യായിരത്തിലേറെ ഭക്തർക്ക് കഴിക്കാൻ അന്നദാനവും ഒരുക്കും. ഏപ്രിൽ 27 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മലയിറക്കത്തോടെ ഉത്വത്തിന് തിരിതെളിയും. തുടർന്ന് വെള്ളാട്ടവും നടക്കും
ഏപ്രിൽ 28 ന് രാവിലെ 6 മണിക്ക് മഹാഗണപതി ഹോമം, 7 മണിക്ക് തിരുവപ്പനയും വെള്ളാട്ടവും 8 മണിക്ക് കുട്ടികൾക്ക് ചോറൂണ്, ഉച്ചക്ക് 2 മണിക്ക് പള്ളിവേട്ട, രാത്രി 7 മണിക്ക് മുടിയഴിക്കൽ ചടങ്ങോടെ ഈ വർഷത്തെ ഉൽസവത്തിന് പരിസമാപ്തിയാകും. കുട്ടികളുടെ ചോറൂണ് ഉത്സവത്തിനിടെ നടത്താൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു