ദുബായ്: എമിറേറ്റ്സ് ഫസ്റ്റ് സിഇഓ ജമാദ് ഉസ്മാന്റെ പുതിയ സംരംഭം ‘സ്റ്റാർട്ട് അപ്പ് വർക്ക്സ്’ ദുബായിൽ പ്രവർത്തനം ആരംഭിച്ചു. സിനിമാതാരം ആർ മാധവനും ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപകനും ചെയർമാനുമായ ആസാദ് മൂപ്പനും ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. നടൻ നീരജ് മാധവും മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ്, നടനും ആര്‍ജെയുമായ മിഥുന് രമേശ്, റീഗന്‍സി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഷംസുദ്ദീന് ബിന്‍ മൊഹിദ്ദീന്‍ എന്നിവര്‍ മുഖ്യ അതിഥികളായി.റിയൽ എസ്റ്റേറ്റും ഫ്രീ സോൺ ലൈസൻസുകൾക്കും വേണ്ടിയുള്ള സെന്ററാണ് സ്റ്റാർട്ട് അപ്പ് വർക്കസ്. ഫ്രീ സോണിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച് 3 ദിവസങ്ങൾക്കകം ലൈസൻസ് ലഭ്യമാക്കാൻ സ്റ്റാർട്ട് അപ്പ് വർക്ക്സിന് കഴിയുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഇതിന്റെ ഭാഗമായി ലൈഫ് ടൈം വിസ റിന്യൂവലിനുള്ള സംവിധാനവും സ്റ്റാർട്ട് അപ്പ് വർക്ക്സ് ഒരുക്കുന്നുണ്ട്.
സ്റ്റാർട്ട് അപ്പ് വർക്ക്സ് നടൻ മാധവൻ ഉദ്ഘാടനം ചെയ്തു, സംരംഭകർക്ക് കരുത്തായി യുഎഇയിൽ പുതിയ സംരംഭം

Leave a Comment