കേരളത്തിലും തമിഴ്നാട്ടിലും മെഗാഹിറ്റായി മാറിയ ചിദംബരം ചിത്രം മഞ്ഞുമ്മൽ ബോയ്സ് ഉടൻ ഒടിടിയിലേക്കെന്ന വാർത്തകൾ തള്ളി അണിയറ പ്രവർത്തകർ. മഞ്ഞുമ്മൽ ബോയ്സ് ഏപ്രിൽ അഞ്ചിന് ഒടിടിയിൽ റിലീസ് ചെയ്യും എന്ന അഭ്യൂഹം ശക്തമായതോടെയാണ് ഇക്കാര്യത്തിൽ അണിയറ പ്രവർത്തകർ വിശദീകരണവുമായി രംഗത്ത് എത്തിയത്.
ചിത്രം തീയേറ്ററുകളിൽ തുടരുമെന്നും ഏപ്രിലിൽ ഒടിടി റിലീസുണ്ടാവില്ലെന്നും മെയിൽ മാത്രമേ അത്തരമൊരു സാധ്യതയുള്ളൂവെന്നും ചിത്രത്തിൻ്റെ ഡിജിറ്റൽ പിആർഒ വൈശാഖ് വ്യക്തമാക്കി. മഞ്ഞുമ്മൽ ബോയ്സിൻ്റെ തെലുങ്ക്, ഹിന്ദി ഡബ്ബ് വേർഷനുകൾ ഉടനെ തീയേറ്ററുകളിലെത്തുമെന്നും. ഡബ് വേർഷൻ്റെ റിലീസിംഗ് തീയതിയും ഡിസ്ട്രിബ്യൂട്ടർമാരേയും ഇന്ന് പ്രഖ്യാപിക്കുമെന്നും വൈശാഖ് കൂട്ടിച്ചേർത്തു.
#ManjummelBoys Telugu & Hindi dub versions to hit theatres by first week of April. Official date and distributers will be announced today !!! The news spreading regarding OTT release in April is fake, it will be on May !!!!
— Vaisakh C (@vaisakh_c_) March 26, 2024