കൊച്ചി: സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം. ഇന്നലെ അർധരാത്രിക്ക് ശേഷമാണ് കൊച്ചി പനമ്പിള്ളി നഗറിലെ ജോഷിയുടെ വീട്ടിൽ മോഷണം നടന്നതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
സ്വർണവും ഡയമണ്ടുകളും പണവും നഷ്ടപ്പെട്ടുവെന്നാണ് വീട്ടുകാർ പൊലീസിനെ അറിയിച്ചിട്ടുള്ളത്. ഏതാണ്ട് ഒരു കോടി രൂപയ്ക്ക് അടുത്ത് മൂല്യമുള്ള വസ്തുകൾ അപഹരിക്കപ്പെട്ടുവെന്നാണ് വിവരം.
ഇന്നലെ രാത്രി ഒന്നരയ്ക്ക് ശേഷമാണ് താൻ കിടന്നതെന്നാണ് ജോഷി പൊലീസിനോട് പറഞ്ഞത്. ഇതിനു ശേഷമാണ് മോഷ്ടാവ് വീട്ടിൽ കയറിയതെന്നാണ് കരുതുന്നത്. അടുക്കള വഴിയാണ് മോഷ്ടാവ് വീടിനകത്ത് പ്രവേശിച്ചത്. മോഷ്ടാവിൻ്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.