സിഡ്നി: തിരുവനന്തപുരം സ്വദേശിനിയായ മലയാളി നഴ്സ് ഓസ്ട്രേലിയയിൽ മരിച്ചു. സിഡ്നി ജോർദാൻ സ്പ്രിംഗ്സിൽ താമസിക്കുന്ന, തിരുവനന്തപുരം വട്ടിയൂർകാവ് പാലയ്ക്കൽ വീട്ടിൽ (വി.കെ.ആര്.ഡബ്ല്യൂ.എ – 112)ൽ ബാബു തോമസ് – ഇ.സി ത്രേസ്യ ദമ്പതികളുടെ മകൾ മിഷ ബാബു തോമസ് ആണ് മരിച്ചത്. നാൽപ്പത് വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മിഷയുടെ അന്ത്യം. ഓസ്ട്രേലിയയിൽ രജിസ്ട്രേഡ് നഴ്സായിരുന്നു. തിരുവല്ല തോപ്പിൽ കളത്തിൽ സ്വദേശി ജിതിൻ ടി ജോര്‍ജാണ് മിഷയുടെ ഭാര്യ. മക്കള്‍ ഇസബെല്ല (12), ബെഞ്ചമിൻ (8). സംസ്കാരം പിന്നീട് നടക്കും.