സുഹാർ: ഒമാനിലെ സുഹാറിന് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ച് മലയാളി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. തൃശ്ശൂർ സ്വദേശിയായ പ്രവാസി സുനിലാണ് മരിച്ചത്. മരണപ്പെട്ട മറ്റു രണ്ട് പേർ ഒമാനി പൗരൻമാരാണ്.
അപകടത്തിൽ പതിനഞ്ച് പേർക്ക് പരിക്കേറ്റതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഒരു ട്രക്ക് അടക്കം പതിനൊന്ന് വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവർ സുഹാർ ആശുപത്രിയിൽ ചികിത്സയിലാണ്. ട്രക്ക് ഡ്രൈവർ എതിർദിശയിൽ വാഹനം ഓടിച്ചതാണ് കൂട്ടഅപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം.
ഈ അപകടത്തിൽ സുനിലും കുടുംബവും സഞ്ചരിച്ച വാഹനവും പെടുകയായിരുന്നു. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം തുടരുകയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.