പുതുതലമുറയുടെ മനമറിഞ്ഞ് എബിസി കാർഗോ മാംഗല്യം, സാമ്പത്തികമായി ബുദ്ധിമുട്ടുന്ന എന്നാൽ പൊതുവേദിയിൽ ഇത്തരമൊരു പരിപാടിയിൽ വച്ച് വിവാഹിതരാകാൻ താല്പര്യമില്ലാത്ത യുവതികൾക്ക് മാംഗല്യത്തിലൂടെ വിവാഹ ധനസഹായം വിതരണം ചെയ്യും. മാംഗല്യമെന്ന പരിപാടി പ്രഖ്യാപിച്ച ശേഷം വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നും നിരവധിയാളുകളാണ് പരിപാടിയിലേക്ക് അപേക്ഷിച്ചത്. തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്യുന്ന പലരും നാട്ടിൽ ഗൾഫുകാരനായതിനാൽ പൊതുവേദിയിൽ വച്ച് മക്കളുടെ കല്യാണം നടത്താൻ സമൂഹം അനുവദിക്കില്ലെന്ന് ഏറെ വിഷമത്തോടെയാണ് പ്രതികരിച്ചത്. അങ്ങനെ വിഷമിക്കുന്ന മാതാപിതാക്കളെ ചേർത്ത് നിർത്താനാണ് എഡിറ്റോറിയലിന്റെ തീരുമാനം
മാംഗല്യം എന്ന പരിപാടിയെ തേടി പെൺകുട്ടികളുടെ വീട്ടുകാർ മാത്രമല്ല വിളിച്ചത്. ഗൾഫുകാരായ ആൺമക്കളുടെ രക്ഷിതാക്കളും ഞങ്ങളെ സമീപിച്ചു. ആരോരുമില്ലാത്ത സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പെൺകുട്ടികളെ വിവാഹം കഴിക്കാൻ തങ്ങളുടെ മക്കൾ സന്നദ്ധരാണെന്ന് അറിയാക്കാനായിരുന്നു അത്. പ്രവാസികൾക്കൊപ്പം ആരോരുമില്ലാത്ത പെൺകുട്ടികളെയും ഈ അവസരത്തിൽ എഡിറ്റോറിയൽ ചേർത്ത് നിർത്തുകയാണ്. മാംഗല്യം പരിപാടിയിലൂടെ കേരളത്തിലെ പ്രമുഖ അനാഥമന്ദിരങ്ങളുമായി സഹകരിച്ചായിരിക്കും പെൺകുട്ടികളുടെ വിവാഹം നടത്തുക.
സംവിധായകൻ കമൽ ജൂറിയായ സമിതിയാണ് അപേക്ഷകരിൽ നിന്നും അർഹരായ പെൺകുട്ടികളെ കണ്ടെത്തുന്നത്. അപേക്ഷകരിൽ നിന്ന് തെരെഞ്ഞെടുക്കുന്ന 25 പേർക്കായിരിക്കും മാംഗല്യത്തിൽ പങ്കെടുക്കാൻ അവസരം. മാംഗല്യത്തിലേക്ക് ഇനിയും അപേക്ഷകൾ അയക്കാം. https://theeditoreal.com/maangalyam എന്ന വെബ് സൈറ്റിൽ നിന്നും അപേക്ഷാ ഫോമും സമ്മത പത്രവും ഡൌൺലോഡ് ചെയ്തെടുക്കാം. പൂരിപ്പിച്ച അപേക്ഷാ ഫോം [email protected]എന്ന ഇ മെയിൽ ഐഡിയിലേക്കോ എഡിറ്റോറിയലിന്റെ വാട്ട്സ് ആപ്പ് നമ്പറായ +971 50 802 6936 എന്ന നമ്പറിലേക്കോ അയക്കാം