തിരുവനന്തപുരം: ജീവനക്കാരുടെ സമരം അവസാനിച്ച് രണ്ട് ദിവസം കഴിഞ്ഞിട്ടും എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കുന്നത് തുടരുന്നു. കരിപ്പൂർ, നെടുമ്പാശേരി, കണ്ണൂര്‍ വിമാനത്താവളങ്ങളിൽ നിന്നുളള വിമാനങ്ങളാണ് ഇന്ന് റദ്ദാക്കിയത്.
നെടുമ്പാശേരിയിൽ നിന്നുള്ള രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ ഇന്ന് റദ്ദാക്കി. 8.35ന് ദമാമിലേക്കും 9.30ന് ബഹ്റിനിലേക്കുമുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. കണ്ണൂരിൽ നിന്നുള്ള രണ്ട് എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങളും റദാക്കിയ കൂട്ടത്തിൽപ്പെടുന്നു.
മസ്കറ്റ്, റിയാദ് വിമാനങ്ങളാണ് റദാക്കിയത്. 1.20ന് പുറപ്പെടേണ്ട ജിദ്ദ വിമാനം വൈകുമെന്നും അധികൃതര്‍ അറിയിച്ചു. കരിപ്പൂരിൽ നിന്നുള്ള എയർ ഇന്ത്യ വിമാനവും റദ്ദാക്കി. 8. 25ന് പുറപ്പെടേണ്ട ദുബായ് വിമാനമാണ് റദ്ദാക്കിയത്.