ദുബായ്: സുസ്ഥിരഭാവിക്കായി പ്രകൃതിക്കൊപ്പം ചേർന്ന് ലുലുഗ്രൂപ്പ് സംഘടിപ്പിക്കുന്ന വാക്കത്തോൺ നാളെ ദുബായിൽ നടക്കും. ദുബായ് മംസാർ പാർക്കിൽ നാളെ രാവിലെ 7.30ന് ആരംഭിക്കുന്ന വാക്കത്തോണിൽ യുഎഇ ക്രിക്കറ്റ് ടീം മുൻക്യാപ്റ്റൻ റിസ്വാൻ, യുഎഇ ഫുട്ബോൾ താരം റാഷിദ് ജലാൽ എന്നിവർ മുഖ്യാതിഥിയാകും. വാക്കത്തോണിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 8005858 എന്ന വാട്ട്സ്ആപ്പ് നമ്പറിലേക്ക് “WALKATHONE REGISTRATION” എന്ന് മെസേജ് അയക്കുക.ഫെബ്രുവരി നാല് ഞായറാഴ്ച രാവിലെ 7.30 മുതൽ 8 മണിവരെ ഗുഡീ ബാഗ് കളക്ഷനായുള്ള സമയക്രമം. 8 മണിക്ക് വാക്കത്തോൺ ആരംഭിക്കും. യുഎഇയിലെ പ്രകൃതി സ്നേഹികളും പരിസ്ഥിതി സാമൂഹിക മേഖലകളിലെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന നിരവധി പേർ പരിപാടിയുടെ ഭാഗമാകും. വാക്കത്തോണിന് ശേഷം 12 മണിവരെ ഇന്ററാക്ടീവ് സെഷൻസും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ആഫ്രിക്കൻ ഡ്രമ്മേഴ്,സാംബ ഡാൻസ്,ചിയർ സ്ക്വാഡ്.ലൈവ് ഡിജെ,റീസൈക്ലിംഗ് വർക്കഷോപ്പസ്,സൂംബ സെഷൻസ്, ഗെയിമുകൾ, മെഡിക്കൽ ചെക്കപ്പ് എന്നിവ പരിപാടിയുടെ ഭാഗമായി പാർക്കിൽ നടക്കും. പരിപാടിക്ക് മുൻവർഷത്തെ അപേക്ഷിച്ച് മികച്ച പൊതുജനപങ്കാളിത്തം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
