ദുബായ്: യുഎഇയിൽ മെയ് മാസത്തെ പുതുക്കിയ ഇന്ധനവില നിലവിൽ വന്നു. മാർച്ചിലെ വിലയെ അപേക്ഷിച്ച് വിലയിൽ നേരിയ വർധനവുണ്ട്. സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.16 ദിർഹം നൽകണം. 3.01 ദിർമായിരുന്നു മാർച്ചിലെ വില. 3.05 ദിർഹമാണ് സ്പെഷ്യൽ 95 ന്റെ പുതുക്കിയ നിരക്ക് കഴിഞ്ഞ മാസം ഇത് 2.90 ദിർഹമായിരുന്നു. ഇ പ്ലസ് 91 പെട്രോൾ 2.82 ദിർഹത്തിൽ നിന്ന് 2.97 ആയി വർധിച്ചു.
അതേസമം ഡീസൽ വിലയിൽ നേരിയ കുറവാണ് രേഖപ്പെടുത്തിയത്.3.03 ദിർഹത്തിൽ നിന്നും 2.91 ദിർഹത്തിലേക്ക് വില കുറഞ്ഞു