ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റ സേവനങ്ങള്‍ നല്കി വരുന്നതില്‍ മുന്‍നിര സ്ഥാപനമായ ‘ഫ്ളൈ വേള്‍ഡ് മൈഗ്രേഷന്‍ ആന്‍ഡ് ലീഗല്‍ സര്‍വീസസ്’, മിഡില്‍ ഈസ്റ്റിലെ തങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കുന്നു. ഓസ്ട്രേലിയ ആസ്ഥാനമായ സ്ഥാപനത്തിന്റെ പുതിയ ഓഫീസ്, ദുബായിലെ ബുര്‍ജുമാന്‍ ബിസിനസ് ടവറില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
ഓസ്ട്രേലിയ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മൈഗ്രേഷന്‍ സേവനങ്ങള്‍ നല്കുന്ന സ്ഥാപനമായ ഫ്ളൈ വേള്‍ഡ് മൈഗ്രേഷന്‍ ആന്‍ഡ് ലീഗല്‍ സര്‍വീസസ് ഗള്‍ഫ് മേഖലയില്‍ തങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലപ്പെടുത്തുന്നതിന്റെ ഇതിന്റെ ഭാഗമായി കൂടുതല്‍ സൗകര്യങ്ങളോടെയുള്ള ഓഫീസാണ് ദുബായില്‍ തുറന്നത്. സമയബന്ധിതമായി, മികച്ച സേവനങ്ങള്‍ തേടുന്നവരെ ലക്ഷ്യമാക്കിയാണ് മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതെന്ന് സ്ഥാപനത്തിന്റെ സി.ഇ.ഒ റോണി ജോസഫ് ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഓസ്ട്രേലിയയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന നഴ്സുമാര്‍ക്ക് വേണ്ടി ഫ്ളൈ വേള്‍ഡ് സ്മാര്‍ട്ട് നഴ്സ് പ്രോഗ്രാം എന്നൊരു പദ്ധതി നടപ്പാക്കുന്നുണ്ട്. ഇത് വഴി കുറഞ്ഞ നിരക്കില്‍ ആവശ്യമായ പരിശീലനങ്ങള്‍ നഴ്സുമാര്‍ക്ക് ലഭ്യമാക്കുന്നു. മൈഗ്രെഷന്‍ മേഖലയില്‍ പരിചയസമ്പന്നരായ ടീം ഫ്ളൈ വേള്ഡിനുണ്ടെന്നും, അതിനാല്‍ തന്നെ നല്‍കിവരുന്ന സേവനങ്ങളില്‍ മികവ് പുലര്‍ത്താന്‍ തങ്ങള്‍ക്ക് സാധിക്കുന്നുണ്ടെന്നും മൈഗ്രെഷന്‍ ലോയര്‍ താര എസ് നമ്പൂതിരി പറഞ്ഞു. ‘Amazing Dubai Transit Connect’ എന്ന പേരില്‍ ആകര്‍ഷകമായ ദുബായ് ടൂര്‍ പാക്കേജുകള്‍ ഫ്ളൈ വേള്‍ഡ് ലഭ്യമാക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഓസ്ട്രേലിയന്‍ മൈഗ്രേഷനെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ ഉള്ള സാഹചര്യം ഒരുക്കുന്നതിനായി മൈഗ്രേഷന്‍ എക്സ്പോ, ഫെബ്രുവരി രണ്ടാമത്തെ ആഴ്ചയില്‍ ദുബായിയില്‍ വെച്ച് സംഘടിപ്പിക്കും. സി ഓ ഓ പ്രിന്‍സ് എബ്രഹാം, ഫ്ളൈ വേള്‍ഡ് യു അകെ ഡയറക്ടര്‍ റ്റിന്‍സ് എബ്രഹാം, ഫ്ളൈ വേള്‍ഡ് ഓവര്‍സീസ് എഡ്യൂക്കേഷന്‍ (ഇന്ത്യ) ഡയറക്ടര്‍ റോബി ജോസഫ്, മിഡ്ഡില്‍ ഈസ്റ്റ് റീജിണല്‍ മാനേജര്‍ ഡാനിയേല്‍ ജോണി എന്നിവര്‍ ഓഫീസ് ഉദഘാടന ചടങ്ങിലും, തുടര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലും പങ്കെടുത്തു.