മുംബൈ: തൊഴിലാളികളുടെ സമരം മൂലം ഇതുവരെ 74 വിമാനങ്ങള്‍ റദ്ദാക്കിയതായി എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. അതേസമയം 292 വിമാന സർവീസുകള്‍ തുടരുന്നുണ്ടെന്നും കമ്പനി അറിയിച്ചു. മൂന്ന് മണിക്കൂറില്‍ കൂടുതല്‍ വിമാനം വൈകിയാല്‍ വിമാനക്കൂലി മുഴുവനായി യാത്രക്കാർക്ക് തിരികെ നല്‍കുകയോ മറ്റൊരു സമയത്ത് യാത്ര ക്രമീകരിക്കുയോ ചെയ്യാനുളള സജീകരണമൊരുക്കിയതായും വിമാനക്കമ്പനി അറിയിച്ചു. അതേസമയം പ്രതിസന്ധി പരിഹരിക്കാൻ പല രീതിയിൽ നീക്കങ്ങൾ തുടരുകയാണ്. സർവ്വീസ് മുടങ്ങിയ തിരക്കേറിയ റൂട്ടുകളിൽ എയർഇന്ത്യ സർവ്വീസ് നടത്തും എന്നറിയിച്ചിട്ടുണ്ട്. 20 റൂട്ടുകളിലാവും എയർഇന്ത്യ സർവ്വീസ് നടത്തുക. പ്രശ്നപരിഹാരത്തിനായി ജീവനക്കാരേയും എയർഇന്ത്യ മാനേജ്മെൻ്റിനേയും സർക്കാർ ചർച്ചയ്ക്ക് വിളിച്ചു.
തൊഴിലാളികളുടെ സമരം മൂലം വിമാനസർവീസ് മുടങ്ങിയതോടെയാണ് യാത്രക്കാർ പ്രതിസന്ധിയിലായത്. മുന്നറിയിപ്പില്ലാതെയാണ് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കിയെന്നാണ് യാത്രക്കാരുടെ ആക്ഷേപം. എയർ ഇന്ത്യ എക്സ്പ്രസ്സ് ക്യാബിൻ ക്രൂ അംഗങ്ങളുടെ കൂട്ട അവധി കാരണം കരിപ്പൂർ വിമാനത്താവളത്തിൽ രാവിലെ മുതലുള്ള അഞ്ച് അന്താരാഷ്ട്ര വിമാന സർവീസുകളാണ് മുടങ്ങിയത്. അൽ ഐൻ, ജിദ്ദ, സലാല, റിയാദ്, ദോഹ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് മുടങ്ങിയത്. സർവീസുകൾ റദ്ദു ചെയ്തതറിയാതെ പല യാത്രക്കാരും വിമാനത്താവളത്തിൽ എത്തി.
തൊഴിലാളികളുടെ സമരം മൂലം വിമാനസർവീസ് മുടങ്ങിയതോടെയാണ് യാത്രക്കാർ പ്രതിസന്ധിയിലായത്. മുന്നറിയിപ്പില്ലാതെയാണ് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കിയെന്നാണ് യാത്രക്കാരുടെ ആക്ഷേപം. എയർ ഇന്ത്യ എക്സ്പ്രസ്സ് ക്യാബിൻ ക്രൂ അംഗങ്ങളുടെ കൂട്ട അവധി കാരണം കരിപ്പൂർ വിമാനത്താവളത്തിൽ രാവിലെ മുതലുള്ള അഞ്ച് അന്താരാഷ്ട്ര വിമാന സർവീസുകളാണ് മുടങ്ങിയത്. അൽ ഐൻ, ജിദ്ദ, സലാല, റിയാദ്, ദോഹ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് മുടങ്ങിയത്. സർവീസുകൾ റദ്ദു ചെയ്തതറിയാതെ പല യാത്രക്കാരും വിമാനത്താവളത്തിൽ എത്തി
കരിപ്പൂരിൽ നിന്നു മാത്രം ഇന്നലെ 1200 യാത്രക്കാരാണ് നിരാശരായി മടങ്ങേണ്ടി വന്നത്. വിമാനത്താവളത്തിന് അകത്തും പുറത്തും വലിയ പ്രതിഷേധത്തിന് ഇതു കാരണമായി. കരിപ്പൂരിൽ നിന്നും പുറപ്പെടേണ്ട രണ്ട് വിമാനങ്ങൾ ചൊവ്വാഴ്ച രാത്രി റദ്ദാക്കിയിരുന്നു. തിരിച്ചുള്ളതുൾപ്പെടെ 20 സർവ്വീസുകളെ ഇതു ബാധിച്ചു. ബോർഡിംഗ് പാസ് കിട്ടിയ ശേഷം വിമാനം റദ്ദാക്കുന്ന അവസ്ഥയും ഇന്നലെയുണ്ടായി. ഉംറ തീർത്ഥാടകരും ജോലിക്ക് നിശ്ചിത സമയത്തിൽ ഹാജരാകാൻ സാധിക്കാത്തവരുമായി പലരും പ്രയാസത്തിലായി. ചൊവ്വാഴ്ച രാത്രി റദ്ദാക്കിയ ദമാം, ദുബായ് വിമാനങ്ങൾക്ക് പുറമേ ഇന്നലെ രാവിലെ എട്ടിനും പത്തിനും ഇടയിലായി റാസൽഖൈമ, ദുബായ്, ജിദ്ദ, കുവൈത്ത്, ദോഹ, ബഹ്റൈൻ സർവ്വീസുകളും രാത്രി പതിനൊന്നിനുല്ല മസ്കറ്റ് വിമാനവും റദ്ദാക്കി. ഇവയുടെ മടക്ക സർവ്വീസുകളും മുടങ്ങിയതോടെ ജിസിസിയിലുള്ള പ്രവാസി യാത്രക്കാർക്കും ഇരുട്ടടിയായി.
കണ്ണൂരിൽ നിന്നുള്ള ഷാർജ, മസ്കറ്റ്, ദമാം, അബുദാബി സർവ്വീസുകൾ മുടങ്ങി. മസ്കറ്റ്, ദമാം വിമാനങ്ങൾ റദാക്കിയെന്ന അറിയിപ്പ് ഇന്നലെ നൽകിയിരുന്നു. പുലർച്ചെ 4.20നുള്ള ഷാർജ സർവീസിന് മുടക്കമില്ലെന്ന് ആദ്യം അറിയിച്ചെങ്കിലും അവസാന നിമിഷം കമ്പനി ഈ സർവ്വീസ് റദ്ദാക്കി. യാത്രയ്ക്കായി വിമാനത്താവളത്തിൽ എത്തിയ നൂറുകണക്കിന് യാത്രക്കാർ ഇതോടെ പ്രതിഷേധം ആരംഭിച്ചു. കമ്പനി ജീവനക്കാരുമായി വലിയ യാത്രക്കാർ വലിയ വാക്കേറ്റവും നടത്തി. ഇന്നലെ റദാക്കിയ ഷാർജ വിമാനത്തിലെ യാത്രക്കാർക്കും ഈ വിമാനത്തിൽ ടിക്കറ്റ് നൽകിയിരുന്നു ഇവരുടെ യാത്രയും വീണ്ടും മുടങ്ങുന്ന നിലയായി. ഇന്ന് രാവിലെത്തെ നെടുമ്പാശേരി – മസ്കറ്റ് സർവീസും കൊൽക്കത്തയിലേക്കുള്ള സർവ്വീസും റദ്ദാക്കി.
തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് മസ്ക്കറ്റിലേക്ക് 8.30 നുള്ള വിമാനവും 8.40 നുള്ള തിരുവനന്തപുരം-ബെംഗളുരു വിമാനവും, 9 മണിക്ക് പുറപ്പെടേണ്ട തിരുവനന്തപുരം – അബുദാബി വിമാനങ്ങളും റദാക്കി. ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തിൽ പത്തു വിമാനങ്ങളാണ് റദ്ദാക്കിയിരുന്നു.