ദുബായ്: ദുബായിലെ സ്വകാര്യ സ്കൂളുകൾക്ക് ഫീസ് വർധിപ്പിക്കാമെന്ന് പ്രഖ്യാപനം. സ്കൂളുകളുടെ പ്രവർത്തന മികവ് അനുസരിച്ചാണ് ഫീസ് വർധിപ്പിക്കാൻ അനുമതി. റേറ്റിംഗ് കുറഞ്ഞ സ്കൂളുകൾക്ക് ഫീസ് വർധന നടത്താൻ അനുമതി ഉണ്ടായിരിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. ദുബായിലെ എജ്യൂക്കേഷൻ ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റിയാണ് ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കിയത്. 2024 -25 അധ്യയന വർഷത്തോടെ തന്നെ ഫീസ് വർധന നടത്തിയേക്കുംകെഎച്ച്ഡിഎ വർഷാ വർഷം നടത്തിവരുന്ന സ്കൂളുകളുടെ നിലവാര പരിശോധന അനുസരിച്ചാണ് സ്കൂളുകൾക്ക് റേറ്റിംഗ് നിശ്ചയിക്കുന്നത്. കൊവിഡിന് ശേഷം തുടർച്ചയായ രണ്ടാം വർഷമാണ് സ്വകാര്യ സ്കൂളുകൾക്ക് ഫീസ് വർധിപ്പിക്കാൻ അനുമതി നൽകുന്നത്.മികച്ച നിലവാരം വിദ്യാർത്ഥിക8ക്ക് ഉറപ്പാക്കുന്ന വിദ്യാലയങ്ങൾക്ക് അവരുടെ പ്രവർത്തന ക്ഷമത വർധിപ്പിക്കാൻ വേണ്ടിയാണ് ഫീസ് വർധിപ്പിക്കാനുള്ള അനുമമതി നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കി. പുതിയ അധ്യയന വർഷത്തിൽ തന്നെ ഇത്തരമൊരു തീരുമാനം വരുന്നതിന്റെ ആശങ്കയിലാണ് ദുബായിലെ പ്രവാസി കുടുംബങ്ങൾ