ദുബായ്: ജിസിസിയിലെ പ്രമുഖ കാർഗോ കമ്പനിയായ എബിസി കാർഗോ ഒരുക്കിയിട്ടുള്ള ഐ.പി.എൽ പ്രവചന മത്സരം വളരെയധികം മികച്ച പ്രതികരണത്തോടെ മുന്നോട്ട് പോകുകയാണ്. ഓരോ ദിവസവും നടക്കുന്ന പ്രവചനത്തിലൂടെ വിജയികൾക്കായി നിരവധി സമ്മാനങ്ങൾ ആണ് കമ്പനി ഒരുക്കിയിരിക്കുന്നത്.
മെഗാ സമ്മാനമായി നാല് ഐ ഫോൺ 15 പ്രൊ മാക്സ് ആണ് ലഭിക്കുക. കൂടാതെ 5 സാംസങ് ഗാലക്സി ഫോണുകളും ഡെയ്ലി വിന്നേഴ്സ് നായി 74 സ്മാർട്ട് വാച്ചുകളുമാണ് നൽകുക. മത്സരത്തിൽ പങ്കെടുക്കുന്നതിനായി www.abccargo.ae എന്ന വെബ്സൈറ്റിലൂടെ നിങ്ങളുടെ അക്കൗണ്ട് ക്രീയേറ്റ് ചെയ്ത് പ്രെഡിക്ഷൻസ് നടത്താവുന്നതാണ്. സമ്മാനങ്ങൾ ഫൈനലിനു ശേഷമാണ് വിതരണം ചെയ്യുക.
ഓരോ ദിവസവും അതാത് മത്സരത്തിൽ വിജയിക്കുന്നവരുടെ പട്ടിക ആഴ്ചയിൽ ഒരിക്കൽ സോഷ്യൽ മീഡിയ വഴി പ്രസിദ്ധീകരിക്കും. യു.എ.ഇയിലുളള എല്ലാവർക്കും മത്സരത്തിൽ തികച്ചും സൗജന്യമായി പങ്കെടുക്കാവുന്നതാണ്.