ദുബായ്: സാംക്രമികേതര രോഗങ്ങളെ പരമ്പരാഗത ചികിത്സാരീതികൾ കൊണ്ട് കീഴ്പ്പെടുത്താമെന്ന് ദുബായിൽ നടക്കുന്ന രണ്ടാമത് അന്താരാഷ്ട്ര ആയുഷ് സമ്മിറ്റ്. 2050 ആകുമ്പോളേക്കും ആയുഷിന്റെ വാർഷിക വ്യാപാരം 7 ലക്ഷം ഡോളറാകുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ആഗോള സമ്മിറ്റിൽ അവകാശപ്പെട്ടു. രോഗമില്ലാത്ത ജീവിതശൈലിക്ക് ഇന്ത്യ ആയുർവേദത്തോട് കടപ്പെട്ടിരിക്കുന്നതായും അദ്ദേഹം പറഞ്ഞു
വിജ്ഞാനകൈമാറ്റവും പുതിയ അവസരങ്ങളെ കണ്ടെത്തലുമാണ് സമ്മിറ്റ് ലക്ഷ്യം വയ്ക്കുന്നത്. ആയുർവേദം, യുനാനി, ഹോമിയോപ്പതി എന്നീ മേഖലകളിൽ നിന്നുള്ള ആഗോള വിദഗ്ധരാണ് സമ്മിറ്റിൽ പങ്കെടുക്കാനായി 30 രാജ്യങ്ങളിൽ നിന്ന് 1300 പ്രതിനിഘധികളാണ് ദുബായിൽ എത്തിച്ചേർന്നിരിക്കുന്നത്. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ രണ്ട് ദിവസമായി നടക്കുന്ന സമ്മിറ്റിൽ 50 ചർച്ചകളും 300 പ്രബന്ധങ്ങളുമാണ് അവതരിപ്പിക്കുന്നത്.
മേളയോടനുബന്ധിച്ച് ആയുഷ് ഉത്പന്നങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്. സമ്മേളനം ഇന്ന് സമാപിക്കും