ഇന്നത്തെ കാലത്ത് വിദേശ രാജ്യങ്ങളിലേക്ക് ഉപരിപഠനത്തിനു പോകുന്ന വിദ്യാര്‍ഥികളുടെ എണ്ണം അനുദിനം വര്‍ധിച്ചു വരികയാണ്. ഇന്ത്യയില്‍ നിന്ന് തന്നെ അഞ്ചര ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് വിദേശ സര്‍വ്വകലാശാലകളില്‍ പഠിക്കുന്നത്. പ്രതിവര്‍ഷം ഒരു ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഇന്ത്യയില്‍ നിന്ന് വിദേശ രാജ്യങ്ങളിലെത്തുന്നത്. വിദേശത്ത് പഠനത്തിനെത്തുന്ന ഏഷ്യന്‍ രാജ്യങ്ങളിലെ വിദ്യാര്‍ഥികളില്‍ ഏറെ മുന്നില്‍ ഇന്ത്യക്കാരാണെന്നാണ് റിപ്പോർട്ടുകൾ. കേരളത്തില്‍ നിന്ന് മാത്രം 15,000-20,000 വിദ്യാര്‍ഥികള്‍ പ്രതിവര്‍ഷം വിദേശ സര്‍വ്വകലാശാലകളിൽ എത്തുന്നുണ്ടെന്നാണ് കണക്കുകൾ.
ചെലവ് കൂടുമെങ്കിലും ഗുണമേന്മയുള്ള വിദ്യാഭ്യാസമാണ് വിദേശ രാജ്യങ്ങളിലേക്ക് വിദ്യാർഥികളെ ആകർഷിക്കുന്നത്. അത്തരം ഒരു രാജ്യം തന്നെയാണ് ഓസ്ട്രേലിയ. സമർഥരായ വിദ്യാർഥികൾക്ക് ഗവേഷണത്തിനും പഠനത്തിനുമായി അന്താരാഷ്ട്ര നിലവാരമുള്ള നിരവധി യൂണിവേഴ്സിറ്റികൾ ഇവിടെയുണ്ട്. പൊതുമേഖലയിൽ 36 സർവകലാശാലകളും സ്വകാര്യ മേഖലയിൽ നാല് സർവകലാശാലകളും വിദേശ സർവകലാശാലകളുടെ രണ്ടു കേന്ദ്രങ്ങളുമുണ്ട്. നൊബേൽ സമ്മാന ജേതാക്കൾ വൈസ്ചാൻസലറും അധ്യാപകരുമായി പ്രവർത്തിക്കുന്ന ലോകത്തെ മികച്ച സർവകലാശാലകൾ മുതൽ ശരാശരി നിലവാരമുള്ള സർവകലാശാലകൾ വരെ ഇവിടെയുണ്ട്.
എന്നാൽ ശ്രദ്ധാപൂർവം കാര്യങ്ങൾ നീക്കുന്ന വിദ്യാർഥികൾക്ക് ഉപരിപഠനത്തിനു യോജിച്ച രാജ്യമാണ് ഓസ്ട്രേലിയ. പക്ഷെ ഒന്ന് പാളിയാൽ പഠനത്തിനു ശേഷം അവിടെ തുടരാനോ ജോലി ചെയ്യാനോ സാധിക്കാതെ മടങ്ങേണ്ടി വരുമെന്ന കാര്യം ഓർമ്മയിൽ ഉണ്ടാവുന്നത് നല്ലതാണ്. പഠനത്തിനു മാത്രമായിട്ടാണ് ഓസ്ട്രേലിയയിലേക്ക് പോകുന്നതെങ്കിൽ പ്രശ്നമില്ല.
സർവകലാശാല വിദ്യാഭ്യാസം
നമ്മുടെ നാട്ടിലെ പോലുള്ള കോളജുകൾ അധികം അവിടെയില്ല, സർവകലാശാലാകളിലും അഫിലിയേറ്റഡ് ഇൻസ്റ്റിറ്റ്യൂട്ടുകളിലും മറ്റു അംഗീകൃത ടെക്നിക്കൽ കേന്ദ്രങ്ങളിലുമാണ് പഠനം നടക്കുക. ഇതിൽ മികച്ച സർവകലാശാലകളിൽ നിന്നും പഠിക്കാനാണ് കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് താല്പര്യം പക്ഷെ ചിലവ് രണ്ടു വർഷത്തെ മാസ്റ്റേഴ്സ് കോഴ്സ് ചെയ്യാൻ കുറഞ്ഞത് അരക്കോടി രൂപയോളം വരും. വിദ്യാർഥികൾ സർവകലാശാല തിരഞ്ഞെടുക്കുമ്പോൾ ഓസ്ട്രേലിയൻ വിദ്യാഭ്യാസ വകുപ്പിന്റെയും സർവകലാശാലകളുടെയും വെബ്സൈറ്റുകൾ വിശദമായി പഠിക്കണം. അതിന് ശേഷം മാത്രമെ സർവകലാശാല തിരഞ്ഞെടുക്കാൻ പാടുള്ളൂ.
ജോലി ഓസ്ട്രേലിയയിൽ
പഠനം കഴിഞ്ഞ് ജോലി നേടി അവിടെ തുടരാനാണ് ഉദ്ദേശമെങ്കിൽ വർക്ക് പെർമിറ്റ് നേടണം. നിശ്ചിത വർഷം ജോലി ചെയ്താൽ മാത്രമേ പെർമനന്റ് റസിഡന്റ്ഷിപ്പിന് അപേക്ഷിക്കാനാവൂ. അതിനാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കാര്യങ്ങൾ കുറെക്കൂടി എളുപ്പമാക്കാം.
വലിയ രാജ്യമാണെങ്കിലും ജനസംഖ്യ കുറവാണ്. എങ്കിലും വൻ നഗരങ്ങളിൽ കൂടുതൽ പേർ കുടിയേറുന്നത് അടിസ്ഥാന സൗകര്യങ്ങളെ ബാധിക്കും. അതിനാൽ ജനസംഖ്യ കുറവുള്ള ചില നഗരങ്ങളിലേക്കാണ് ഓസ്ട്രേലിയൻ സർക്കാർ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നത്. അത്തരം നഗരങ്ങളും തൊഴിൽ അവസരങ്ങളും ഓസ്ട്രേലിയൻ സർക്കാരിന്റെ വെബ്സൈറ്റുകളിൽ നിന്ന് അറിയാൻ സാധിക്കും. അവിടത്തെ മികച്ച സർവകലാശാലകളിൽ പഠിക്കുന്നതാണ് ഉചിതം.
വെബ്സൈറ്റുകൾ :
www.internationaleducation.gov.au
www.coag.gov.au
www.aqf.edu.au
www.uac.edu.au
www.satac.edu.au
www.qtac.edu.au
www.utas.edu.au
www.vtac.edu.au
www.tisc.edu.au
www.teqsa.gov.au
www.studyassist.gov.au
www.training.gov.au
cricos.education.gov.au
www.anu.edu.au
www.unimelb.edu.au
www.usyd.edu.au
www.uq.edu.au
www.kent.edu.au
www.signaturetraining.edu.au
തൊഴിൽ അധിഷ്ഠിത മേഖല
തൊഴിൽ അധിഷ്ഠിത മേഖലയിൽ ഓസ്ട്രേലിയയിൽ ഏറ്റവുമധികം സാധ്യതയുള്ളത് നഴ്സിങ്ങ് രംഗത്താണ്. ഈ രംഗത്ത് ധാരാളം മലയാളികൾ ജോലി ചെയ്യുന്നുണ്ട്. പഠനം കഴിഞ്ഞാലും ഇവിടെത്തെ ആരോഗ്യ രംഗത്ത് ജോലി നേടാൻ സാധിക്കും. എന്നാൽ കോഴ്സും സ്ഥാപനവും തിരഞ്ഞെടുക്കുമ്പോൾ ഏറെ ശ്രദ്ധിക്കണം.
Signature ട്രെയിനിങ് കോളേജ്
കുറഞ്ഞ ചിലവിൽ തൊഴിലധിഷ്ഠിത വിദ്യാഭാസം ലഭിക്കുന്നതിന് ആന്ധ്രപ്രദേശ് സ്വദേശിയായ ജയ്ദീപ് ടോൻഡുല സിഡ്നിയിൽ ആരംഭിച്ച സ്ഥാപനമാണ് Signature ട്രെയിനിങ് കോളേജ്. സ്വദേശീയരായ വിദ്യാർത്ഥികൾക്കും വിദേശ വിദ്യാർത്ഥികൾക്കും നിരവധി അംഗീകൃത കോഴ്സുകൾ ജയദീപിന്റെ നേതൃത്വത്തിലുള്ള കോളേജിൽ ലഭ്യമാണ്.
ചേർത്തല സ്വദേശി ബിജോ കുന്നുംപുറത്ത്
ഓസ്ട്രേലിയയിലെ ആരോഗ്യ രംഗത്തെ പരിശീലനത്തിനായി നടത്തുന്ന സ്ഥാപനമാണ് ഹെൽത്ത് കരിയേഴ്സ് ഇൻറർനാഷനൽ.
ഇൻ്സ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് നഴ്സിങ് ഓസ്ട്രേലിയ, ഹെൽത്ത് കെയേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മാനേജ്മെന്റ്, ഗ്ലോബൽ നഴ്സിങ് ലീഡർഷിപ് അക്കാദമി എന്നിവ ഇവരുടെ സ്ഥാപനങ്ങളാണ്. 2016ലെ വിക്ടോറിയൻ ഇന്റർനാഷനൽ എജ്യുക്കേഷൻ അവാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് നഴ്സിങ് ഓസ്ട്രേലിയക്ക് ആയിരുന്നു. ഇവിടെ ഭൂരിഭാഗവും ഇന്ത്യ, ഫിലിപ്പൈൻസ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ്.
ഓട്ടോമൊബൈൽ എൻജിനിയറിങ്, ഫാഷൻ ഡിസൈൻ ആൻഡ് ബ്യൂട്ടി, ഹെൽത്ത് ആൻഡ് കമ്യൂണിറ്റി, കൊമേഴ്സ്യൽ കുക്കറി, ഹോസ്പിറ്റാലിറ്റി, ഐടി, ബിസിനസ്, അക്കൗണ്ടിങ്ങ് അടക്കമുള്ള മേഖലകളിലുള്ള തൊഴിൽ അധിഷ്ഠിത കോഴ്സുകൾ ഇവിടെയുണ്ട്. എന്നാൽ രാജ്യത്ത് ഓട്ടോമൊബൈൽ വ്യവസായം അടച്ചു പൂട്ടിയതിനാൽ ഓട്ടോ മൊബൈൽ എൻജിനിയറിങ് പഠിച്ചാലും തവിടെ ജോലി ലഭിക്കുക എളുപ്പമല്ല. പഠിച്ച ശേഷം നാട്ടിലേക്കു മടങ്ങാനാണ് ഉദ്ദേശമെങ്കിൽ പ്രശ്നമില്ല.
അതേസമയം ലോകോത്തര നിലവാരമുള്ള തൊഴിൽ അധിഷ്ഠിത സ്ഥാപനങ്ങൾ ഇവിടെയുണ്ട്. മെൽബണിലെ കാംഗൻ ഇൻസ്റ്റിറ്റ്യൂട്ട് പോലുള്ള സ്ഥാപനങ്ങൾ വിവിധ തൊഴിൽ മേഖലകളിൽ നൽകുന്ന പരിശീലനം ലോക നിലവാരമുള്ളതാണെന്ന കാര്യം പറയാതിരിക്കാൻ ആവില്ല. പലരും ഇവിടെ നിന്ന് പഠിച്ച് ഇറങ്ങിയ ശേഷം നാട്ടിലേക്ക് മടങ്ങാറുണ്ട്.
ഗവേഷണത്തിന്
ഗവേഷണത്തിനാണ് ഓസ്ട്രേലിയയിലേക്ക് പോകുന്നതെങ്കിൽ സ്കോളർഷിപ്പിനു വഴികളുണ്ട്. വലിയ സാമ്പത്തിക ബാധ്യതയില്ലാതെ പിഎച്ച്ഡി നേടാം. ബിരുദാനന്തര പഠനത്തിനും സ്കോളർഷിപ്പിന് ഒരു പരിധി വരെ സാധ്യത നിലനിൽക്കുന്നു.