ഗൾഫ് നാടുകളിൽ തുച്ഛമായ വരുമാനത്തിൽ പണിയെടുക്കുന്ന പ്രവാസികളുടെ പെൺമക്കൾക്കായി എഡിറ്റോറിയൽ നടത്തുന്ന മാംഗല്യം എന്ന പരിപാടിയിലേക്ക് അപേക്ഷകൾ അയക്കാം. ലഭിക്കുന്ന അപേക്ഷകളിൽ നിന്ന് തെരെഞ്ഞെടുക്കുന്ന 25 പെൺകുട്ടികളുടെ വിവാഹം എഡിറ്റോറിയൽ ആഘോഷപൂർവം നടത്തുന്നു.
2000 ദിര്‍ഹത്തിന് താഴെ വരുമാനത്തിന് ജോലി ചെയ്യുന്ന 25 പ്രവാസികളുടെ പെണ്മക്കളുടെ വിവാഹമാണ് നടത്തുന്നത്. https://theeditoreal.com/maangalyam എന്ന വെബ്സൈറ്റിൽ നിന്നും അപേക്ഷാ ഫോമും സമ്മതപത്രവും നിങ്ങൾക്ക് ഡൗണ്‍ലോഡ് ചെയ്തെടുക്കാം. പൂരിപ്പിച്ച അപേക്ഷാ ഫോം എഡിറ്റോറിയലിന്റെ വാട്ട്സ് ആപ്പ് നമ്പറായ +971508026936 ലേക്കോ, [email protected] എന്ന മെയിൽ ഐഡിയിലേക്കോ അയക്കാം.
അപേക്ഷകളിൽ നിന്നും സംവിധായകൻ കമൽ ചെയർമാനായ ജൂറി തെരഞ്ഞെടുക്കുന്ന അർഹരായ 25 പെൺകുട്ടികളുടെ വിവാഹം കൊച്ചിയിൽ വച്ച് നടക്കും. നിങ്ങളുടെ സംശയങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പര്‍- +971508026936
നിബന്ധനകള്‍ ബാധകമാണ്
- അപേക്ഷകന്റെ മാസവരുമാനം 2000 ദിര്‍ഹത്തിന് താഴെയായിരിക്കണം
- വാര്‍ഷിക കുടുംബ വരുമാനം അപേക്ഷയോടൊപ്പം വ്യക്തമാക്കണം
- വരനും വധുവും പ്രായപൂര്‍ത്തിയായെന്ന് തെളിയിക്കുന്ന രേഖകള്‍ അപേക്ഷയോടൊപ്പം നല്‍കണം
- വധുവിന്റെയും മാതാപിതാക്കളുടെയും സമ്മതപത്രം അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം
- വരനെ കണ്ടെത്തേണ്ടത് അപേക്ഷകരുടെ ഉത്തരവാദിത്തമാണ്
- വരനെ കണ്ടെത്തിയ ശേഷം വരന്റെയും മാതാപിതാക്കളുടെയും സമ്മതപത്രം സമര്‍പ്പിക്കണം