വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റത്തില്‍ എക്കാലവും കോപ്പിയടി അടക്കമുള്ള പഴി കേള്‍ക്കേണ്ടി വന്നിട്ടുള്ള ജില്ലയാണ് മലപ്പുറം. എന്നാല്‍ ആ ചരിത്രം തിരുത്തിക്കുറിക്കുന്ന കഥകള്‍ പറയാനുണ്ട് 77 വയസുള്ള ബാലശങ്കര്‍ മാഷിനും 86 വയസുള്ള ഹമീദ് മൗലവിയ്ക്കും. മലപ്പുറം ജില്ലയെ വിജ്ഞാനത്തിന്റെ നെറുകിലേക്കു കൈപിടിച്ചുയര്‍ത്തിയ കഠിനാധ്വാനത്തിന്റെ കഥ ലോകത്തോടു വിളിച്ചുപറയാന്‍ ബാലശങ്കരന്‍ മാഷും ഹമീദ് മൗലവിയും അബുദാബിയില്‍ എത്തിയിരിക്കുകയാണ്. പതിറ്റാണ്ടുകളായി അറിവിന്റെ വെളിച്ചം പകര്‍ന്നു നല്കിയ ഗുരുക്കന്മാരെ ആദരിക്കുന്ന ചടങ്ങില്‍ ശിഷ്യരുടെ സ്നേഹാദരം ഏറ്റുവാങ്ങാനായാണ് ഇരുവരും എത്തിയത്. ലോക അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി അബുദാബി മലപ്പുറം ജില്ലാ കെ.എം.സി.സി 25 അധ്യാപകരെ ആദരിക്കുന്ന ചടങ്ങ് (തക് രീം) 20ന് ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ അരങ്ങേറും.
മലപ്പുറം തിരുനാവായ എടക്കുളത്ത് ഒരു മതിലിന് ഇരുവശങ്ങളിലുമായുള്ള ജി.എന്‍.എല്‍.പി. സ്കൂളിലെ അധ്യാപകനായിരുന്ന ബാലശങ്കരന്‍ മാഷും ഇര്‍ഷാദ് സുബിയ മദ്രസാ അധ്യാപകനായ ഹമീദ് മൗലവിയും വിജ്ഞാന വിപ്ലവത്തിലെന്ന പോലെ ശിഷ്യരുടെ സ്നേഹാദരത്തിലും ഒന്നിക്കുകയാണ്. മതസൗഹാര്‍ദ അന്തരീക്ഷത്തില്‍ വിദ്യയുടെ ലോകത്തേക്കു കൈപ്പിടിച്ചുയര്‍ത്തിയ ഗരുക്കുന്മാരില്നിന്നുതന്നെ പഴമയുടെ തനിമയെ പുതുതലമുറയ്ക്കും ലോകത്തിനും കാട്ടിക്കൊടുകയാണ് കെഎംസിസിയയുടെ ലക്ഷ്യമെന്ന് പ്രസിഡന്റ് അസീസ് കാളിയാടന്‍ പറഞ്ഞു.
നടുവട്ടം രാങ്ങാട്ടൂരില്‍ കൊള്ളഞ്ചേരി പുത്തന്‍ വീട്ടില്‍ നാരായണന് നായരുടെയും വേഷു അമ്മയുടെയും മകനായി 1951ലാണ് ബാലശങ്കരന്‍ മാഷിന്റെ ജനനം. 19ാം വയസ്സില്‍ 1970ല്‍ നിലമ്പൂര്‍ ഗവണ്മെന്റ് എല്‍.പി. സ്കൂളില്‍ അധ്യാപകനായി ആദ്യ നിയമനം. 1973ല്‍ തിരുനാവായ വൈരങ്കോട് സ്കൂളിലും 1975ല്‍ വലിയ പറപ്പൂര് സര്‍ക്കാര്‍ സ്കൂളിലും സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് 1988ല്‍ എടക്കുളം ഗവ.എല്‍.പി. സ്കൂളില്‍ എത്തിയപ്പോഴാണ് ഹമീദ് മൗലവിയുമായി സൗഹൃദം തുടങ്ങിയത്. ഇവിടെ 20 വര്‍ഷം അധ്യാപകനായും പ്രധാന അധ്യാപനായും ജോലി ചെയ്തു.
എടക്കുളം അഞ്ചില്ലത്ത് അസ്സൈനാര്‍ ആമിന ദമ്പതികളുടെ മകനായി 1937ലാണ് ഹസ്സൈനാര്‍ മൗലവി ജനിച്ചത്. 16ാം വയസ്സില്‍ ഓത്തുപള്ളിയില്‍ അധ്യാപകനായി. 1960ല്‍ മദ്രസാ രൂപീകരണത്തോടെ എടക്കുളം മദ്രസ അധ്യാപകനായി 2012ല്‍ വിരമിക്കുന്നതുവരെ ഇവിടെ തുടര്‍ന്നു. ഇടക്കാലത്ത് കുറച്ചുകാലം അല്ലൂര്‍ ചെനപ്പുറം മദ്രസയിലും ജോലി ചെയ്തിരുന്നു. പ്രായത്തിന്റെ അവശതയിലും സ്വീകരിക്കാനെത്തിയ ഏതാനും ശിഷ്യഗണങ്ങളെ തിരിച്ചറിഞ്ഞതിന്റെ ആവേശത്തിലാണ് ഇരുകൂട്ടരും.