യുഎഇ: മഴക്കെടുതിയിൽ വലയുന്നവർക്ക് സൗജന്യമായി ഭക്ഷണവം വിതരണം ചെയ്ത് എബിസി കാർഗോ. കഴിഞ്ഞ അഞ്ച് ദിവസമായി എബിസി കാർഗോയുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് ഭക്ഷണപ്പൊതികളാണ് വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്തത്.
ഷാർജയിലേയും അജ്മാനിലേയും പ്രളയബാധിത മേഖലകളിൽ എബിസി കാർഗോ പ്രതിനിധികളെത്തി നേരിട്ടാണ് ഭക്ഷണപ്പൊതികൾ വിതരണം ചെയ്തത്.
കനത്ത മഴ പെയ്ത് ഒരാഴ്ചക്കഴിഞ്ഞു യുഎഇയുടെ പല തെരുവുകളിലും വെള്ളമിറങ്ങാത്ത സ്ഥിതിയാണ്. പല ഭാഗത്തും വൈദ്യുതി വിതരണവും ജലവിതരണവും തടസ്സപ്പെട്ട നിലയിലാണ്. ഈ സാഹചര്യത്തിൽ ഭക്ഷണപ്പൊതികളും വെള്ളവും വിതരണം ചെയ്യാൻ എബിസി കാർഗോ മുന്നിട്ടിറങ്ങിയത്.
നേരത്തേയും സമാനരീതിയിലുള്ള ജീവകാരുണ്യപ്രവർത്തനങ്ങൾ എബിസി കാർഗോയുടെ നേതൃത്വത്തിൽ നടത്തിയിരുന്നു. സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് ഇതിനുമുൻപും എബിസി മാനേജ്മെന്റ് അറിയിച്ചിരുന്നു.