ദുബായ് : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു എബിസി കാർഗോ സംഘടിപ്പിച്ച സൗജന്യ സ്തനാർബുദ രോഗനിർണയ ക്യാമ്പ് മാർച്ച് 8 , വെള്ളിയാഴ്ച ലുലു അൽ ബർഷയിൽ നടന്നു. വനിതാദിനത്തിൽ സ്തനാർബുദ രോഗനിർണയവും അതിന്റെ ബോധവത്കരണവും ഉൾക്കൊണ്ട് നിരവധി സ്ത്രകളും മെഡിക്കൽ ജീവനക്കാരുമാണ് ക്യാമ്പിൽ പങ്കെടുത്തത്. ക്യാമ്പിന്റെ തുടക്കം മുതൽ അവസാനം വരെയും എബിസി വനിതാ ജീവനക്കാരും പ്രതിനിധികളും മാനേജ്മെറ്റിന്റെ നേതൃത്വത്തിൽ എല്ലാവിധ പിന്തുണയും നൽകിയിരുന്നു.
ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതിൽ എന്നും മുന്നിൽ നിൽക്കുന്ന എബിസി കാർഗോ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും സംഘടിപ്പിച്ചുവരുന്നുണ്ട്.സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളുമായി ഇനിയും മുന്നോട്ടുപോകുമെന്ന് എബിസി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്മാന് ഡോ. ശരീഫ് അബ്ദുൽഖാദർ അറിയിച്ചു. . വനിതാ ജീവനക്കാരെ ഏകോപിപ്പിച്ചു കൊണ്ടുള്ള എബിസി കാർഗോയുടെ പ്രവർത്തനം ജീവനക്കാർക്കിടയിൽ വളരെയധികം സന്തോഷവും സൗഹൃദവും സൃഷ്ടിക്കുന്നതായിരുന്നു.
ഇത്തവണയും വനിതാ ദിനം ആഘോഷിക്കുന്നതിനൊപ്പം, എബിസി ഗ്രൂപ്പ് ഓഫ് കമ്പനീസ് വൈസ് ചെയര്മാന് ശ്രിമതി ഷമീറ ഷെരീഫിന്റെ നേതൃത്വത്തിൽ സ്തനാർബുദ ബോധവൽക്കരണം ലക്ഷ്യമിട്ടാണ് രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് എബിസി കാര്‍ഗോ ഡയറക്ടര്‍ ഷാജഹാൻ അബ്ദുൽ ഖാദർ പറഞ്ഞു.നേരത്തെയുള്ള കണ്ടെത്തൽ, പതിവ് പരിശോധനകൾ , രോഗം ബാധിച്ചവർക്കുള്ള പിന്തുണ എന്നിവയുടെ പ്രാധാന്യം അവർ എടുത്തുകാണിക്കുന്നു. മുൻവർഷങ്ങളിലും വനിതാ ദിനത്തിൽ ഷമീറ ഷെരീഫിന്റെ നേതൃത്വത്തിൽ നിരവധി പരിപാടികൾ സംഘടിപ്പിച്ചിരുന്നു.