ദുബൈ: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് എ.ബി.സി കാർഗോ സംഘടിപ്പിക്കുന്ന സ്തനാർബുദ രോഗനിർണയ ക്യാംപ് വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നു മുതൽ ഒമ്പതുവരെ ലുലു അൽ ബർഷയിൽ നടക്കും. ക്യാംപിൽ എല്ലാ സ്ത്രീകൾക്കും സൗജന്യമായി പങ്കെടുക്കാവുന്നതാണെന്ന് എ.ബി.സി മാനേജ്മെന്റ് അറിയിച്ചു.

ഇത്തരം പരിപാടികൾ സജീവമായി സംഘടിപ്പിക്കുന്ന എ.ബി.സി കാർഗോ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു വരുന്നുണ്ട്. ഇത്തവണയും വനിതാ ദിനം ആഘോഷിക്കുന്നതിനൊപ്പം, എ.ബി.സി ഗ്രൂപ് ഓഫ് കമ്പനീസ് വൈസ് ചെയർമാൻ ഷമീറ ഷെരീഫിന്റെ നേതൃത്വത്തിൽ സ്തനാർബുദ ബോധവത്കരണം ലക്ഷ്യമിട്ടാണ് രോഗനിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നത്. സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളുമായി ഇനിയും മുന്നോട്ടുപോകുമെന്ന് എ.ബി.സി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഡോ. ശരീഫ് അബ്ദുൽ ഖാദർ പറഞ്ഞു.
View this post on Instagram
