71-ാമത് ലോകസുന്ദരി മത്സരത്തിന് യുഎഇ ആതിഥേയത്വം വഹിക്കും. മിസ് വേൾഡ് ഫെസ്റ്റിവൽ യുഎഇയിൽ നടക്കുമെന്ന് മിസ് വേൾഡ് ലിമിറ്റഡിന്റെ ചെയർമാൻ ജൂലിയ എവ്ലിൻ മോർലി അറിയിച്ചുസോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് സംഘാടകർ ഇക്കാര്യം അറിയിച്ചത്.
ഈ വർഷത്തെ മിസ് വേൾഡ് എഡിഷൻ മെയ് മാസത്തിൽ നടക്കും. എന്നാൽ അന്തിമ തീയതി സംബന്ധിച്ച് സംഘടന ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. അതേസമയം 81 രാജ്യങ്ങളുടെ പ്രതിനിധികൾ വരാനിരിക്കുന്ന പതിപ്പിൽ പങ്കാളികളാവുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവിലെ മിസ് വേൾഡ് കരോലിന ബിലാവ്സ്കയായിരിക്കും പുതിയ ലോക സുന്ദരിയെ കിരീടമണിയിക്കുക. 1989 ന് ശേഷം ലോകസുന്ദരിപ്പട്ടം നേടുന്ന രണ്ടാമത്തെ പോളിഷ് വനിതയാണ് കരോലിന ബിലാവ്സ്ക. 2022ൽ പ്യൂർട്ടോ റിക്കോയിലെ സാൻ ജുവാനിൽ നടന്ന മിസ്സ് വേൾഡ് മത്സരത്തിലാണ് കരോലിന ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടത്. ടെലിവിഷൻ അവതാരകയും മോഡലുമാണ് കരോലിന.