ജിസിസി രാജ്യങ്ങളിലും കേരളത്തിലുമായി നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കവേ എല്ലാവർക്കും ഈദ് ആശംസകൾ നേർന്ന് ലുലൂ ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. പരിശുദ്ധ റമദാൻ മാസം ലോകസാഹോദര്യത്തിൻ്റെ കൂടി മാസമാണെന്നും മതത്തിൻ്റെ അതിരുകൾ നോക്കാതെ നോമ്പുതുറയടക്കമുള്ള പരിപാടികൾ പങ്കുചേർന്ന എല്ലാവർക്കും സ്നേഹവും ആശംസകളും അറിയിക്കുന്നതായും യൂസഫലി വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
എം.എ യൂസഫലിയുടെ വാക്കുകൾ –
വ്രതാനുഷ്ഠാനം, പ്രാർത്ഥന, സക്കാത്ത് ഇത് മൂന്നും സമന്വയിക്കുന്നതാണ് ഈ റമദാൻ മാസം. കാലത്ത് മുതൽ വൈകുന്നേരം വരെയും വ്രതാനുഷ്ഠാനം, പാവപ്പെട്ടവർക്കും അശരണർക്കും സഹായം ചെയ്യുക, പ്രാർത്ഥനയിൽ മുഴുകുക… ഇതെല്ലാം സമന്വയിച്ച പരിശുദ്ധ റമദ്ദാൻ അവസാനിക്കുകയാണ്. ലോകത്തെമ്പാടുമുള്ള എല്ലാ മതവിഭാഗത്തിൽപ്പെട്ടവർക്കും എൻ്റെ ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്നും ഈദ് ആശംസകൾ നേരുന്നു.
ഗൾഫ് രാജ്യങ്ങളിൽ നോമ്പുതുറ വലിയൊരു ചടങ്ങായിട്ടാണ് പൊതുസ്ഥലങ്ങളിലും സംഘടനകളിലുമെല്ലാം നടക്കുന്നത്. അവിടെ മുസ്ലീംങ്ങൾക്കൊപ്പം ക്രൈസ്തവ, ഹിന്ദു സഹോദരീ സഹോദരൻമാരുമെല്ലാം പങ്കെടുക്കാരുണ്ട്. ആ അർത്ഥത്തിൽ ഇത് ലോകസാഹോദര്യത്തിൻ്റെ കൂടി മാസമാണ്. അതിലെല്ലാം പങ്കെടുത്ത എൻ്റെ സഹോദരിസഹോദരൻമാർക്കും എല്ലാ മതവിഭാഗങ്ങളിൽപ്പെട്ടവർക്കും, ലോകത്തെമ്പാടുമുള്ള എൻ്റെ മലയാളി സഹോദരീസഹോദരൻമാർക്കും ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്നും എൻ്റെ ഈദ് ആശംസകൾ