മസ്കത്ത്: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും അകപ്പെട്ട് ഒമാനിൽ മരിച്ചവരുടെ എണ്ണം 13 ആയി. ഇതിൽ ഒരാൾ മലയാളിയാണ്. പത്തനംതിട്ട അടൂർ കടമ്പനാട് സ്വദേശി സുനിൽകുമാർ ആണ് മരിച്ച മലയാളി. കാണാതായ മറ്റ് മൂന്ന് പേർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.
നിരവധി പേരെയാണ് രാജ്യത്തിന്റെ വിവിധ ഗവര്‍ണറേറ്റുകളില്‍ നിന്നായി പോലീസ് ഏവിയേഷന്‍ വിഭാഗവും സിവില്‍ ഡിഫന്‍സും രക്ഷപ്പെടുത്തിയത്.
റോയൽ ഒമാൻ പൊലീസിന്റെയും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെയും നേതൃത്വത്തിൽ സ്ഥിതിഗതികൾ നിരീക്ഷിച്ച് കൊണ്ടിരിക്കുയാണെന്ന് അധികൃതർ വ്യക്തമാക്കി.മഴതുടരുന്നതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓൺലൈനിലേക്ക് മാറി. വെള്ളക്കെട്ടുകളിൽ ഇറങ്ങരുതെന്ന് പൊതുജനങ്ങൾക്ക് കർശന നിർദേശം നൽകി.
റോയൽ ഒമാൻ പൊലീസും റോയൽ ആർമി ഓഫ് ഒമാനും സംയുക്തമായാണ് ദുരിത ബാധിത മേഖലകളിൽ രക്ഷാപ്രവത്തനം നടത്തുന്നത്. ഫാം മേഖലയിൽ കുടുങ്ങിപ്പോയ 21 പേരെ ഏവിയേഷൻ ടീം രക്ഷപ്പെടുത്തി. ഒമാൻ കാലാവസ്ഥാ നിരീക്ഷണ വിഭാഗം സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്.