മനാമ: കോട്ടയം സ്വദേശിനി ബഹ്റൈനിൽ അന്തരിച്ചു. ചങ്ങനാശേരി സ്വദേശി ടിന കെൽവിൻ ആണ് ബഹ്റൈൻ സൽമാനിയ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ നിര്യാതയായത്. 34 വയസ്സായിരുന്നു.
റോയൽ കോർട്ടിൽ എൻജിനിയർ ആയി ജോലി ചെയ്യുന്ന കെൽവിൻ ആണ് ഭർത്താവ്. ബഹ്റൈനിൽ സ്കൂൾ വിദ്യാർത്ഥികളായ രണ്ട് ആൺമക്കൾക്കും ഭർത്താവിനും ഒപ്പം ബഹ്റൈനിൽ താമസിച്ചു വരികയായിരുന്നു ടിന. പനി പിടിപെട്ടതിനെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു.