അബുദാബി: കോട്ടയം സ്വദേശിയായ പ്രവാസി യുവാവിനെ എട്ട് മാസമായി യുഎഇയിൽ കാണാനില്ലെന്ന് പരാതി. കോട്ടയം കപ്പുംതല സ്വദേശിയായ അരുൺ കെ അപ്പുവിനെയാണ് കാണാതായത്.
അബുദാബി മെർക്കാഡോ ഹൈപ്പർമാർക്കറ്റിലായിരുന്നു ജോലി. ഹംദാൻ സ്ട്രീറ്റിലെ ഇലക്ട്ര ഭാഗത്താണ് ഇയാൾ താമസിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ 8 മാസമായി അരുൺ വീട്ടുകാരുമായി സംസാരിച്ചിട്ടില്ല.
സഹപ്രവർത്തകർക്കും ഒപ്പം താമസിക്കുന്നവർക്കും ഇയാളെക്കുറിച്ച് വിവരമില്ല. അരുണിൻ്റെ ഫോൺ സ്വിച്ച് ഓഫായ നിലയിലാണ്. വിവരം കിട്ടുന്നവർ 0553809417 എന്ന നമ്പറിൽ ബന്ധപ്പെടണം.