ഡൽഹി:പത്ത് വർഷം രാജ്യം ഭരിച്ചുവെന്നും വരുന്ന അഞ്ച് വർഷം കൊണ്ട് ദാരിദ്ര്യം ഇല്ലാതാക്കാനുള്ള പോരാട്ടമായിരിക്കുമെന്നും മോദി രാജ്യസഭയിൽ പറഞ്ഞു.20 വർഷം കൂടെ എൻഡിഎ സർക്കാർ ഭരിക്കുമെന്നും മോദി കൂട്ടിചേർത്തു.
അതേസമയം മോദി കള്ളം പറയുന്നത് നിർത്തണമെന്നും പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിക്കണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.ഇതൊരു മൂന്നിലൊന്ന് സർക്കാരായിരിക്കുമെന്ന് പറഞ്ഞ കോൺഗ്രസ് സുഹൃത്തുക്കൾക്ക് നന്ദി.
അവർ പറഞ്ഞത് ശരിയാണ്. സർക്കാർ രൂപീകരിച്ച് പത്ത് വർഷമായി. ഇനി ഒരു 20 വർഷം കൂടി സർക്കാർ വരും. അത് സത്യമായിരിക്കുമെന്നാണ് താൻ കരുതുന്നത്- മോദി പറഞ്ഞു.