ദുബായ്: മനുഷ്യവിഭവ-സ്വദേശിവത്കരണ മന്ത്രാലയം ഹിജ്റ പുതുവർഷം പ്രമാണിച്ച് ജൂലൈ 7ന് അവധി പ്രഖ്യാപിച്ചു.രാജ്യത്തെ സർക്കാർ,സ്വകാര്യ മേഖലയ്ക്കാണ് ശമ്പളത്തോടുകൂടിയ പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ഹിജ്റ വർഷം 1446ന്റെ ആരംഭമാണ് ജൂലൈ 7.ഒമാനിലും സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾക്ക് ഞായറാഴ്ച പൊതു അവധിയായിരിക്കും.
സർക്കാർ ജീവനക്കാർക്കും ആഴ്ചയിൽ 5 ദിവസം പ്രവൃത്തിക്കുന്ന സ്വകാര്യ മേഖലയിലെ കമ്പനികൾക്കും ഒരു നീണ്ട വാരാന്ത്യമായിരിക്കും.