റിയാദ്: പ്രവാസി മലയാളികൾ സഞ്ചരിച്ച വാൻ അപകടത്തിൽപ്പെട്ട് തിരുവനന്തപുരം സ്വദേശി മരിച്ചു. അപകടത്തിൽ മറ്റു രണ്ട് മലയാളികൾക്ക് പരിക്കേറ്റു. ഉനൈസയിൽ നിന്നും അഫീഫിലേക്ക് പോയ തിരുവനന്തപുരം പേട്ട ഭഗത് സിംഗ് റോഡ് അറപ്പുര ഹൌസിൽ മഹേഷ് കുമാർ തമ്പിയാണ് അപകടത്തിൽ മരിച്ചത്. 55 വയസ്സായിരുന്നു.
മഹേഷിനൊപ്പമുണ്ടായിരുന്ന ജോണ് തോമസ്, സജീവ് കുമാർ എന്നിവരെ പരിക്കുകളോടെ അഫീഫ് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. 30 വർഷമായി ഉനൈസയിലാണ് മഹേഷ്. അവസാനമായി നാട്ടിൽ വന്നിട്ട് ഒൻപത് വർഷമാകുന്നു. സരസമ്മയാണ് മഹേഷിൻ്റെ അമ്മ. നാല് സഹോദരങ്ങളുണ്ട്. മഹേഷ് അവിവാഹിതനാണ്.