അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മുന്‍ സ്പീക്കര്‍ വക്കം പുരുഷോത്തമനും ആദരമര്‍പ്പിച്ച് നിയമസഭ. കേരള രാഷ്ട്രീയത്തിലെ സുപ്രധാന ഏട് അവസാനിച്ചെന്ന് ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് അനുസ്മരിച്ചു. അന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഉമ്മന്‍ ചാണ്ടി ഇല്ലാതെ ആദ്യമായാണ് നിയമസഭ ചേരുന്നത്.
ആള്‍ക്കൂട്ടത്തെ ഊര്‍ജമാക്കി ആറ് പതിറ്റാണ്ടില്‍ കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞ് നിന്ന കോണ്‍ഗ്രസ് നേതാവാണ് ഉമ്മന്‍ ചാണ്ടിയെന്ന് സ്പീക്കര്‍ അനുസ്മരിച്ചു. ജനാധിപത്യ പ്രക്രിയയെ മുന്നോട്ട് കൊണ്ട് പോകുന്നതില്‍ ഉമ്മന്‍ ചാണ്ടി വലിയ പങ്കുവഹിച്ചു. കോണ്‍ഗ്രസ് പ്രവര്ത്തകന് ആയിരിക്കുമ്പോഴും അടിസ്ഥാനപരമായി പുതുപ്പള്ളിക്കാരനായിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചുവെന്നും സ്പീക്കര്‍ അനുസ്മരിച്ചു.
അധികാര പദവികളില്‍ ഭരണ പാഠവവും കാര്‍ക്കശ്യവും ഉയര്‍ത്തിപ്പിടിച്ച നേതാവും മുന്‍ ഗവര്‍ണറും മുന്‍ സ്പീക്കറും മുന്‍ മന്ത്രിയുമായിരുന്നു വക്കം പുരുഷോത്തമന് എന്ന് സ്പീക്കര്‍ അനുസ്മരിച്ചു. ഡിസിസി പ്രസിഡന്റ് കെപിസിസി വൈസ് പ്രസിഡന്റ് കാല് നൂണ്ടാണ്ടിലധികം എഐസിസി അംഗം എന്നീ നിലകളിലും പാര്‍ട്ടിയെ നയിച്ചുവെന്നും സ്പീക്കര്‍ അനുസ്മരിച്ചു.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കുടുംബം നിയമസഭയിലെത്തി. മക്കളായ ചാണ്ടി ഉമ്മന്‍, മറിയ ഉമ്മന്‍, കൊച്ചുമകന് മുത്തു എന്നിവര്‍ സഭയില്‍ അനുസ്മരണത്തിന് എത്തി. സ്പീക്കറുടെ ക്ഷണം സ്വീകരിച്ചാണ് കുടുംബം എത്തിയത്. കുടുംബത്തെ സ്പീക്കര്‍ നേരിട്ടെത്തി ക്ഷണിക്കുകയായിരുന്നു.