കേരള കോണ്‍ഗ്രസുകള്‍ പിളര്‍ന്നിട്ടുള്ളത് അധികാരത്തിന് വേണ്ടിയാണെന്നും ആദര്‍ശത്തിന് വേണ്ടായാണെന്ന് കരുതുന്നുന്നില്ലെന്നും പത്തനാപുരം എംഎല്‍എ കെ ബി ഗണേഷ് കുമാര്‍. Real Talk with Arun Raghavan എന്ന സെഗ്മെന്റില്‍ എഡിറ്റോറിയല്‍ ചീഫ് എഡിറ്റര്‍ അരുണ്‍ രാഘവനുമായുള്ള അഭിമുഖത്തിലാണ് കെ ബി ഗണേഷ് കുമാറിന്റെ പ്രതികരണം.

എല്‍.ഡി.എഫില്‍ മന്ത്രി സ്ഥാനത്തിന്റെ കാര്യത്തില്‍ ടേം വ്യവസ്ഥ ഉള്ളതാണ്. അത് നേരത്തെ തന്നെ തീരുമാനിച്ചതുമാണ്. അക്കാര്യത്തില്‍ എല്‍ഡിഎഫ് തന്നെയാണ് കൃത്യമായി തീരുമാനമെടുക്കുന്നത്. മന്ത്രിസഭയില്‍ ആരൊക്കെ വേണമെന്നും അവര്‍ക്ക് ഏതൊക്കെ വകുപ്പ് വേണമെന്നും തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണെന്നും കെ ബി ഗണേഷ്കുമാര് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ മന്ത്രിസഭാ പുനഃസംഘടന പശ്ചാത്തലത്തില്‍ കൂടിയാണ് ഗണേഷ് കുമാറിന്റെ പ്രതികരണം.

ജനപ്രതിനിധിയെന്ന നിലയില്‍ ചെയ്ത് കൊടുക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ ചെയ്ത് കൊടുക്കും. പറ്റാത്ത കാര്യങ്ങള്‍ ആണെങ്കില്‍ അപ്പോള്‍ തന്നെ പറയാറുണ്ട്. എന്ത് കാര്യങ്ങളും ചെയ്യുമ്പോള്‍ ഞാന്‍ എന്റെ മുന്നില്‍ നില്ക്കുന്ന മനുഷ്യനെയാണ് നോക്കാറ്. അതില്‍ രാഷ്ട്രീയം കാണാറില്ല.
ഒരു മുഖം മൂടിയിട്ട് നടക്കാറില്ല. ഉള്ള കാര്യം മുഖത്ത് നോക്കി പറയും. സ്നേഹമാണെങ്കില്‍ സ്നേഹം, ദ്രോഹിക്കുന്ന, സ്നേഹമില്ലാത്ത മനുഷ്യര്‍ മരിച്ചു പോയെന്ന് കരുതും. ആരോടും വൈരാഗ്യം വെച്ച് പുലര്‍ത്താറില്ല. പക്ഷെ പൊരുത്തപ്പെട്ട് പോകാനാകാത്ത മനുഷ്യര്‍ മരിച്ചെന്ന് കരുതും. അവര്‍ വരാനിടയുള്ള സ്ഥലങ്ങളില്‍ നിന്ന് പോലും അകലം പാലിക്കുകയാണ് ചെയ്യാറുള്ളതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു,.
കെ റെയില്‍ പദ്ധതിയെക്കുറിച്ചും കെ റെയിലിന് മുമ്പ് വിഎസ് സര്‍ക്കാരിന്റെയും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെയും കെ റെയിലിന് സമാനമായി മുന്നോട്ട് വെച്ച പദ്ധതികളെക്കുറിച്ചും ഗണേഷ് കുമാര്‍ വിശദീകരിച്ചു. 2001ല്‍ എം.കെ മുനീര്‍ എക്സ്പ്രസ് വേ എന്ന ആശയം നിയമസഭയില്‍ അവതരിപ്പിച്ചതിനെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസുകള്‍ പിളര്ന്നതിനെക്കുറിച്ചും. കേരള കോണ്‍ഗ്രസ് ബി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ ആദര്‍ശത്തെക്കുറിച്ചും കെ ബി ഗണേഷ് കുമാര്‍ അഭിമുഖത്തില്‍ വിശദീകരിക്കുന്നു.
