ഒക്ടോബർ നവംബർ മാസങ്ങളിൽ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിനായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മുൻ താരം അജിത് അഗാർക്കറിന്റെ നേതൃത്വത്തിലുള്ള സെക്ഷൻ കമ്മിറ്റയാണ് ടീമിനെ പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണും സ്പിന്നർ അശ്വിനും പേസർ യുസ്വേന്ദ്ര ചാഹലും ടീമിലില്ല. 15 അംഗ ടീമിനെ രോഹിത് ശർമ്മ നയിക്കും. ഹർദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റൻ.
കെ എൽ രാഹുൽ, ഇഷാൻ കിഷൻ എന്നിവരാണ് ടീമിലെ വിക്കറ്റ് കീപ്പർമാർ. പരിക്ക് കാരണം ദേശീയ ക്രിക്കറ്റ് അക്കാദമിയിലുള്ള രാഹുലിന് മെഡിക്കൽ ക്ലീറൻസ് സർട്ടിഫിക്കറ്റ് ലഭിച്ച്ചതിനു തൊട്ടുപിന്നാലെയാണ് ലോകകപ്പ് ടീമിൽ ഇടം നേടുന്നത്.
ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ഹർദിക് പാണ്ട്യ (വൈസ് ക്യാപ്റ്റൻ) , ശുഭമാൻ ഗിൽ, വിരാട് കോഹ്ലി , ശ്രേയസ് അയ്യർ , ഇഷാൻ കിഷൻ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, ക്സർ പട്ടേൽ, ശ്രദ്ല് താക്കൂർ, ജസ്പ്രീത് ബുംറ , മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്.