ഗുസ്തി താരങ്ങളുടെ പ്രതിഷേധം ശക്തമാകുന്നു. അര്‍ജുന അവാര്‍ഡും ഖേല്‍ രത്നയും തിരിച്ച് നല്കി നല്കി കായിക താരം വിനേഷ് ഫോഗട്ട്. പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നില്‍ അര്‍ജുന അവാര്‍ഡ് ഫലകം വെച്ചു. ഖേല്‍ രത്നയും റോഡില്‍ വെച്ചാണ് വിനേഷ് ഫോഗട്ട് മടങ്ങിയത്.
തനിക്ക് ലഭിച്ച അര്‍ജുന അവാര്‍ഡും ഖേല്‍ രത്നയും തിരിച്ചു നല്‍കുമെന്ന് വിനേഷ് ഫോഗട്ട് നേരത്തെ തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു.
ഗുസ്തി താരം സാക്ഷി മാലിക് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബജ്റംഗ് പൂനിയ തനിക്ക് കിട്ടിയ പുരസ്കാരം മടക്കി നല്‍കിയത്. ബജ്റംഗ് പൂനിയയും പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ അവാര്‍ഡ് വെച്ചാണ് മടങ്ങിയത്. ഇതിന് പിന്നാലെയാണ് വിനേഷ് ഫോഗട്ടിന്റെയും നടപടി.
ഇന്ത്യയ്ക്ക് കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണം നേടി നല്കിയ താരമാണ് വിനേഷ് ഫോഗട്ട്.