അബുദാബിയില്‍ ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ മലയാളി യുവാവ് കുഴഞ്ഞു വീണു മരിച്ചു. കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശി ചാലക്കണ്ടി പറമ്പില്‍ വിപിന്‍ ആണ് മരിച്ചത്. 39 വയസായിരുന്നു. ജെമിനി ബില്‍ഡിംഗ് മെറ്റീരിയല്‍സ്
അജ്മാന് ശാഖയില്‍ കൗണ്ടര്‍ സെയില്‍ എക്സിക്യൂട്ടീവ് ആയിരുന്നു. കമ്പനി ജീവനക്കാര്‍ തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിനായി അബുദാരിയില് എത്തിയതായിരുന്നു വിപിന്‍. കളിച്ചുകൊണ്ടിരിക്കെ ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ വിപിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ബാലന്റെയും യശോദയുടെയും മകനാണ്. ഭാര്യ ആരതിയും മകള്‍ വാമികയും യുഎഇയില്‍ എത്തിയിട്ട് ഒരു മാസം മാത്രമേ ആയിരുന്നുള്ളു. സംസ്കാരം നാട്ടിലെത്തിച്ച ശേഷം നടത്തും.