ദുബായിൽ ഹെലികോപ്റ്റർ തകർന്നു വീണു രണ്ട പേരെ കാണാതായി. കടലിലാണ് ഹെലികോപ്റ്റർ തകർന്നു വീണത്. ഹെലികോപ്റ്ററിൽ അവശിഷ്ടങ്ങൾ കണ്ടെത്തി. എന്നാൽ പൈലറ്റുമാർക്കായുള്ള തിരച്ചിൽ തുടരുകയായാണ്. ഈജിപ്ത് , ദക്ഷിണാഫ്രിക്കൻ സ്വദേശികളായ രണ്ട് പൈലറ്റുമാരായിരുന്നു ഹെലികോപ്റ്ററിലുണ്ടായിരുന്നത്.
ദുബായിൽ പരിശീലന പാറക്കലിനിടെയാണ് അപകടമുണ്ടായത്. അൽ മക്തൂം വിമാനത്തവാളത്തിൽ നിന്ന് പറന്നുയർന്ന ബെൽ 212 ചേപ്പറാണ് തകർന്നു വീണത്. യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിയറ്റിയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
വ്യാഴാഴ്ച രാത്രി 8.30 ഓടെയായിരുന്നു അപകടം സംഭവിച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ ഇരു പൈലറ്റുകളും ചേർന്ന് ഹെലികോപ്റ്റർ പറത്തുമ്പോഴായിരുന്നു ഹെലികോപ്റ്റർ തകർന്ന് കടലിൽ വീണത്.