ദുബായ്: സ്വർണവില ഒരു പിടിയും തരാതെ കുതിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ഒരാഴ്ചയായി കാണുന്നത്. ഇന്നലെ മാത്രം ഗ്രാമിന് 3 ദിർഹത്തിന്റെ വർധനവാണ് ഉണ്ടായത്. 24 കാരറ്റ് സ്വർണം വാങ്ങാൻ ഗ്രാമിന് 273.75 ദിർഹം നൽകണം. 22 കാരറ്റിന് 253.5 ദിർഹവും 21 കാരറ്റിന് 245.25 ദിർഹവും 18 കാരറ്റിന് 210.25 ദിർഹവുമാണ് വില. അമേരിക്കൻ ഫെഡറൽ റിസർവിന്റെ പുതിയ തീരുമാനം വരുന്നത് വരെ വില കുതിച്ചുയരുമെന്നാണ് വിലയിരുത്തൽ. ഫെഡറൽ റിസർവ് പലിശ കുറയ്ക്കുമെന്ന പ്രഖ്യാപനം വന്നതോടെ ആളുകൾ ഡോളറിൽ നിന്ന് മാറി സ്വർണത്തിൽ നിക്ഷേപിക്കാൻ തുടങ്ങിയതോടെയാണ് സ്വർണവിപണിയിൽ കുതിപ്പ് തുടങ്ങിയത്