ദുബായ്: നോമ്പുതുറക്കെന്താ ഫോട്ടോ വർത്തമാനമെന്ന് ആലോചിക്കാൻ വരട്ടെ, അങ്ങനെയും നോമ്പു തുറക്കാമെന്നേ. ഇഷ്ടമുള്ള കാര്യങ്ങൾ പറഞ്ഞ്, സംസാരിച്ച്, പ്രാർത്ഥിച്ച് വളരെ റിലാക്സ്ഡ് ആയിട്ട് ഒരു നോമ്പു തുറ. അതാണ് ഫോട്ടോ ടോക്ക് ഈ റമദാന് ഒരുക്കുന്ന സർപ്രൈസ്. ഫോട്ടോ എടുത്തും ഫോട്ടോ വർത്തമാനം പറഞ്ഞും കുറച്ച് മനുഷ്യർ ഒത്ത് കൂടി നോമ്പ് തുറക്കുന്ന കാഴ്ച . എവിടെയാണെന്ന് ചോദിച്ചാൽ നേരെ കരാമയ്ക്കടുത്ത് ബർജുമാൻ മാളിലേക്ക് വന്നാൽ മതി.കണ്ടന്റ് ക്രിയേറ്റേഴ്സിന് ഏറെ പ്രിയപ്പെട്ട ‘ഐ ബ്രാൻഡ് കണക്ട്’ എന്ന എന്ന സ്റ്റാർട്ട് അപ്പ് ആണ് നോമ്പുതുറയും ഫോട്ടോഗ്രഫിയും കോർത്തിണക്കി മനോഹരമായ ഇഫ്താർ ഫോട്ടോ ടോക്ക് സംഘടിപ്പിക്കുന്നത്. വിജയകരമായ നാലാമത്തെ എഡിഷനിൽ ഫോട്ടോ ടോക്ക് എത്തി നിൽക്കുന്നതിന്റെ ക്രെഡിറ്റ് ഐ ബ്രാൻഡ് കണക്ഡ് സ്ഥാപകനായ ഷാജി ഷൺമുഖനും സംഘത്തിനും അവകാശപ്പെട്ടതാണ്. മാർച്ച് 12 ന് ആരംഭിച്ച പരിപാടി 31 വരെ തുടരും.ഫോട്ടാഗ്രഫി, വിഡിയോഗ്രഫി, സെമിനാറുകൾ ഫോട്ടോ വർക്കഷോപ്പുകൾ എന്നിവയാണ് ഫോട്ടോ ടോക്ക് എഡിഷനുകൾ പ്രധാനമായും കൈകാര്യം ചെയ്യുന്നത്. ഫോട്ടോഗ്രഫിയോടുള്ള പാഷനും ഇഷ്ടവുമാണ് ഷാജി ഷൺമുഖനെയും സംഘത്തെയും ഫോട്ടോ ടോക്ക് എന്ന ആശയത്തിലേക്ക് കൊണ്ടെത്തിച്ചത്. കണ്ടെന്റ് ക്രിയേഷന്റെ കാലത്ത് ഐ ബ്രാൻഡ് കണട്ക് എന്ന ബ്രാൻഡ് വ്ലോഗേഴ്സിനിടയിലേക്ക് എത്തിക്കാനായതിന്റെ സന്തോഷമാണ് ഷാജിയുടെയും സംഘത്തിന്റെയും മുഖത്ത്നോമ്പു കാഴ്ചകൾ അവിടെയും തീരുന്നില്ല, ഇഫ്താർ ഫോട്ടോ ടോക്കിനൊപ്പം മറ്റൊരു സർപ്രൈസ് കൂടി ബുർജുമാൻ മാളിൽ ഒരുങ്ങുന്നുണ്ട്. റമദാൻ നൈറ്റ് സൂഖ്. യുഎഇയുടെ തനത് കൾച്ചർ അതേപടി പകർത്തിയ അലങ്കാരങ്ങളും വ്യത്യസ്തമായ ഷോപ്പിംഗ് അനുഭവവുമാകും ബുർജുമാൻ മാളിലെ നൈറ്റ് സൂഖ്. ഏപ്രിൽ 1 മുതൽ 14 വരെയാകും റമദാൻ സൂഖ് പ്രവർത്തിക്കുക .
കണ്ടന്റ് ക്രിയേഷന് ആവശ്യമായ എല്ലാ ഉപകരണങ്ങളുടെയും വിൽപ്പനയും കസ്റ്റമൈസേഷനും ഐ ബ്രാൻഡ് കണക്ടിനെ സമീപിക്കാവുന്നതാണ് http://shop.iBrandConnect.com
“ഇഫ്താർ ഫോട്ടോ ടോക്ക് ഫോട്ടോഗ്രാഫി” മത്സരം എന്ന പേരിൽ ഒരു ഫോട്ടോഗ്രാഫി മത്സരം കൂടി ഇവന്റിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്, “റൈറ്റ് ഇൻ ദ ഹാർട്ട്” എന്നതാണ് പ്രമേയം. പങ്കെടുക്കുന്നവർക്ക് അവരുടെ എൻട്രികൾ സമർപ്പിക്കാൻ ഏപ്രിൽ 30 വരെ സമയമുണ്ട്, ഒന്നാം സമ്മാന ജേതാവിന് 10,000 ദിർഹം, രണ്ടാം സമ്മാന ജേതാവിന് 5,000 ദിർഹം, മൂന്നാം സമ്മാന ജേതാവിന് 2,000 ദിർഹം എന്നിവ ഉൾപ്പെടെ ആകർഷകമായ സമ്മാനങ്ങളാണ് ലഭിക്കുക [email protected] എന്ന ഇ-മെയിൽ ഐഡിയിലേക്ക് ഏപ്രിൽ 30 ന് മുൻപ് എൻട്രികൾ അയക്കണം