ജീവിതത്തിൻ്റെ നല്ലൊരു കാലം പ്രവാസിയായി ജീവിച്ചിട്ടും കടബാധ്യതകൾ തീർക്കാൻ പോലും സാധിക്കാത്ത സാധാരണക്കാരായ പ്രവാസികൾക്ക് കൈ താങ്ങുമായി എഡിറ്റോറിയൽ… ഗൾഫ് രാജ്യങ്ങളിൽ തുച്ഛമായ വരുമാനത്തിന് ജോലി ചെയ്യുന്ന പ്രവാസികളുടെ പെൺമക്കൾക്ക് വിവാഹസഹായം നൽകാൻ എഡിറ്റോറിയൽ നടപ്പാക്കുന്ന മാംഗല്യം എന്ന പരിപാടിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷകരിൽ തെരഞ്ഞെടുക്കപ്പെടുന്ന 25 പ്രവാസികളുടെ പെൺമക്കളുടെ വിവാഹം എഡിറ്റോറിയിൽ ആഘോഷപൂർവ്വം നടത്തി കൊടുക്കും.
2000 ദിർഹത്തിന് താഴെ വരുമാനത്തിന് ജോലി ചെയ്യുന്ന 25 പ്രവാസികളുടെ പെൺമക്കളുടെ വിവാഹമാണ് നടത്തുന്നത്. theeditoreal.com/maangalyam എന്ന വെബ്സൈറ്റിൽ നിന്നും അപേക്ഷാ ഫോമും സമ്മതപത്രവും നിങ്ങൾക്ക് ഡൗൺലോഡ് ചെയ്തെടുക്കാം. പൂരിപ്പിച്ച അപേക്ഷാ ഫോം എഡിറ്റോറിയലിൻറെ വാട്ട്സ് ആപ്പ് നമ്പറായ +971508026936 ലേക്കോ, [email protected] എന്ന മെയിൽ ഐഡിയിലേക്കോ അയക്കാം.
അപേക്ഷകളിൽ നിന്നും സംവിധായകൻ കമൽ ചെയർമാനായ ജൂറി തെരഞ്ഞെടുക്കുന്ന അർഹരായ 25 പെൺകുട്ടികളുടെ വിവാഹം കൊച്ചിയിൽ വച്ച് നടക്കും. നിങ്ങളുടെ സംശയങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പർ- +971508026936
നിബന്ധനകൾ ബാധകമാണ്
- അപേക്ഷകന്റെ മാസവരുമാനം 2000 ദിർഹത്തിന് താഴെയായിരിക്കണം
- വാർഷിക കുടുംബ വരുമാനം അപേക്ഷയോടൊപ്പം വ്യക്തമാക്കണം
- വരനും വധുവും പ്രായപൂർത്തിയായെന്ന് തെളിയിക്കുന്ന രേഖകൾ അപേക്ഷയോടൊപ്പം നൽകണം
- വധുവിന്റെയും മാതാപിതാക്കളുടെയും സമ്മതപത്രം അപേക്ഷയോടൊപ്പം സമർപ്പിക്കണം
- വരനെ കണ്ടെത്തേണ്ടത് അപേക്ഷകരുടെ ഉത്തരവാദിത്തമാണ്
- വരനെ കണ്ടെത്തിയ ശേഷം വരന്റെയും മാതാപിതാക്കളുടെയും സമ്മതപത്രം സമർപ്പിക്കണം